ദക്ഷിണ കശ്മീരിൽ ബാങ്കുകൾ അടച്ചു
text_fieldsശ്രീനഗർ: ബാങ്കുകൾക്കു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ ദക്ഷിണ കശ്മീരിലെ പുൽവാമ, ഷോപിയാൻ ജില്ലകളിൽ പ്രശ്നബാധിത മേഖലകളിലെ 40 ഒാളം ബാങ്കുകൾ അടച്ചു. കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന സുരക്ഷ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് പണയിടപാട് നിർത്തിവെക്കാൻ ജമ്മു കശ്മീർ ബാങ്ക്, ഇല്ലക്വ ദിഹാതി ബാങ്ക് എന്നിവയുടെ ശാഖകൾ തീരുമാനിച്ചത്.
എ.ടി.എം ഉൾപ്പെടെ മറ്റു സേവനങ്ങൾ നിർത്തിവെച്ചിട്ടില്ല. മേയ് ഒന്നിന് ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലുള്ള ദംഹൽ ഹൻജി പോറയിൽ ജമ്മു കശ്മീർ ബാങ്കിലേക്കുള്ള പണവുമായി പോയ വാഹനം തീവ്രവാദികൾ ആക്രമിച്ചിരുന്നു. സംഭവത്തിൽ അഞ്ചു പൊലീസുകാരും രണ്ടു ബാങ്ക് സുരക്ഷ ജീവനക്കാരും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.