മൻമോഹനും രഘുറാം രാജനും കീഴിൽ ബാങ്കുകളുടെ കഷ്ടകാലം -നിർമല സീതാരാമൻ
text_fields
പ്രതിസന്ധി നേരം ഇരുട്ടിവെളുത്തപ്പോൾ ഉണ്ടായതല്ല
ന്യൂയോർക്ക്: രാജ്യത്തെ പൊതുമേഖല ബാങ്കുകൾ ഏറ്റവ ും മോശം സ്ഥിതിയിലെത്തിയത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറയും റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജ െൻറയും കാലത്തായിരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അവശ നിലയിലായ ആ ബാങ്കുകൾക്ക് ജീവശ്വാസം നൽകലാണ് തെൻറ പ്രഥമ ദൗത്യമെന്നും അവർ പറഞ്ഞു. കൊളംബിയ സർവകലാശാലയിൽ വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു നിർമല. കുമിഞ്ഞുകൂടിയ കിട്ടാക്കടവുമായി പോരാടുകയാണ് ഇപ്പോൾ ബാങ്കുകൾ. ഇൗ സ്ഥിതിയിൽനിന്ന് അവയെ കരകയറ്റാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. അടുത്തിടെ സർക്കാർ നേരിട്ട് 70,000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് പൊതുമേഖല ബാങ്കുകളിൽ നടത്തിയത്. പത്തു പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കിയതും ഇതിെൻറ ഭാഗമാണ്. ധനകാര്യ വിദഗ്ധർക്ക് നിലവിലെ സാഹചര്യങ്ങൾ നോക്കി എന്ത് നിലപാടും സ്വീകരിക്കാം.
എന്നാൽ, ആർ.ബി.ഐ ഗവർണറായിരുന്ന രഘുറാം രാജൻ ബാങ്കുകളെപ്പറ്റി പറയുേമ്പാൾ ചില ഉത്തരങ്ങൾ കിട്ടേണ്ടതുണ്ട്. ബാങ്കുകളെ ഏത് വിധേനയും രക്ഷപ്പെടുത്താൻ ഒരു ധനമന്ത്രിക്ക് അടിയന്തര ശ്രമങ്ങൾ നടത്തേണ്ടി വരുന്നുണ്ടെങ്കിൽ ആ പ്രതിസന്ധി നേരം ഇരുട്ടി വെളുത്തപ്പോൾ ഉണ്ടായതല്ലെന്ന് ഓർക്കണം. ഒന്നാം നരേന്ദ്ര മോദി സർക്കാറിെൻറ കാലഘട്ടത്തിൽ സാമ്പത്തിക സ്ഥിതി മെച്ചമായിരുന്നില്ലെന്നും എല്ലാം ഒരാളിൽ കേന്ദ്രീകരിക്കുന്ന രീതിയാണ് അന്നുണ്ടായിരുന്നതെന്നുമുള്ള രഘുറാം രാജെൻറ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, വളരെ ജനാധിപത്യപരമായ നേതൃത്വം ഭരണത്തിലുണ്ടായിരുന്നപ്പോഴാണ് എല്ലാം അഴിമതിയിൽ മുങ്ങിയതെന്ന് നിർമല പ്രതികരിച്ചു. ചങ്ങാത്ത മുതലാളിമാർക്ക് ഒരൊറ്റ ഫോൺ കോളിൽ വായ്പ നൽകിയിരുന്നതും രാജെൻറ കാലത്താണ്. അതുകൊണ്ടാണ് ഇന്നും പൊതുമേഖല ബാങ്കുകൾക്ക് മൂലധനത്തിന് സർക്കാറിലേക്ക് നോക്കിയിരിക്കേണ്ടി വരുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്നത് ഡോ. മൻമോഹൻ സിങ്ങാണ്. ഇന്ത്യയെപ്പറ്റി സുസ്ഥിരമായ വീക്ഷണം ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം എന്നത് രഘുറാം രാജനും അംഗീകരിക്കാതിരിക്കാനാവില്ല എന്ന് നിർമല പറഞ്ഞപ്പോൾ സദസ്സിൽ കൂട്ടച്ചിരിയുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.