ചെന്നൈയിൽ 90 ലക്ഷത്തിെൻറ അസാധുനോട്ടും 1.48 കോടി സൗദി റിയാലും പിടിച്ചു
text_fieldsചെന്നൈ: വ്യത്യസ്ത സംഭവങ്ങളിലായി 90 ലക്ഷം രൂപയുടെ അസാധു നോട്ടും 1.48 കോടി രൂപ മൂല്യമുള്ള സൗദി റിയാലും പിടിച്ചെടുത്തു. സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിലായി. കോയേമ്പട് ബസ് സ്റ്റാൻഡ് പരിസരത്താണ് രണ്ടുപേരെ 90 ലക്ഷത്തിെൻറ അസാധുേനാട്ടുകളുമായി പിടികൂടിയത്.
ചെന്നൈയിൽനിന്ന് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യാനുള്ള തയാറെടുപ്പിനിടെ രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് പണം അടങ്ങിയ ബാഗുമായി ദമ്പതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരിൽനിന്ന് പിടിച്ചെടുത്തത് ഹവാല പണമാണെന്ന് പൊലീസ് ഇൻസ്പെക്ടർ ശരവണൻ പറഞ്ഞു.
കോടമ്പാക്കത്തുനിന്ന് 45 കോടിയുടെ അസാധുനോട്ടുകൾ ബി.ജെ.പി പ്രാദേശിക നേതാവായ വസ്ത്രവ്യാപാരി ദണ്ഡപാണിയിൽനിന്ന് കഴിഞ്ഞ ആഴ്ച കണ്ടെടുത്തിരുന്നു. ദുബൈയിൽനിന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ചെന്നൈ സ്വദേശിയിൽനിന്നാണ് 1.48 കോടിയുെട സൗദി റിയാലുകൾ റവന്യൂ ഇൻറലിജൻസ് പിടിച്ചെടുത്തത്. പണം കടത്തിയവരുടെ പേരുകൾ ബന്ധപ്പെട്ടവർ പുറത്തുവിട്ടിട്ടില്ല. ഇവരെ ചോദ്യംചെയ്തുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.