പോപുലര്‍ ഫ്രണ്ട് നിരോധനം: പ്രശ്നം പരിഹരിക്കാനുള്ള മാർഗമല്ലെന്ന് സി.പി.എം
text_fieldsന്യൂഡൽഹി: തീവ്രവാദ കാഴ്ചപ്പാട് പുലര്‍ത്തുകയും അവരുടെ ശത്രുക്കളെന്ന് കരുതുന്നവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്ന സംഘടനയാണ് പോപുലര്‍ ഫ്രണ്ടെന്നും എന്നാൽ, നിരോധനം ഈ പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗമല്ലെന്നും സി.പി.എം പോളിറ്റ്ബ്യൂറോ. ആർ.എസ്.എസ്, മാവോവാദി പോലുള്ള സംഘടനകള്‍ക്ക് മുന്‍കാലങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം ഫലപ്രദമായിരുന്നില്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്നും പി.ബി പ്രസ്താവനയിൽ വ്യക്തമാക്കി.
തീവ്രവാദ സ്വഭാവമുള്ള ഭൂരിപക്ഷ, ന്യൂനപക്ഷ സംഘടനകളെ രാജ്യത്തെ സ്ഥിരം നിയമങ്ങള്‍ ഉപയോഗിച്ച് കര്‍ശനമായി നേരിടുകയും ഭരണപരമായ ഉറച്ച നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. അവരുടെ വര്‍ഗീയ, വിഭാഗീയ ആശയങ്ങളെ തുറന്നുകാട്ടുകയും രാഷ്ട്രീയമായി നേരിടുകയും ചെയ്യണം. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അന്തരീക്ഷം മോശമാക്കാന്‍ പോപുലർ ഫ്രണ്ടും ആർ.എസ്.എസും കേരളത്തിലും കര്‍ണാടക തീരഭാഗങ്ങളിലും കൊലപാതക, പ്രത്യാക്രമണ കൊലപാതകങ്ങൾ നടത്തുന്നു. മതനിരപേക്ഷ എഴുത്തുകാരുടെയും ധൈഷണികരുടെയും കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ട സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി പോലുള്ള തീവ്രവാദ സംഘടനകളുമുണ്ട്. ഇവരെയെല്ലാം രാജ്യത്തെ സ്ഥിരം നിയമങ്ങള്‍ ഉപയോഗിച്ച് നേരിടുകയാണ് ചെയ്യേണ്ടതെന്നും പ്രസ്താവനയിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.