Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2018 11:14 AM GMT Updated On
date_range 23 Aug 2018 4:29 AM GMTകർണാടകയിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ട സാഹചര്യമില്ല -സിദ്ധരാമയ്യ
text_fieldsbookmark_border
ബംഗളൂരു: പോപ്പുലർ ഫ്രണ്ട് ഒാഫ് ഇന്ത്യ (പി.എഫ്.ഐ) നിരോധനത്തിൽ നിലപാട് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ട സാഹചര്യമില്ലെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഝാർഖണ്ഡ് സർക്കാർ പോപുലർ ഫ്രണ്ടിനെ നിരോധിച്ചിരുന്നു. ഐ.എസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഝാർഖണ്ഡ് സർക്കാറിന്‍റെ നടപടി.
നേരത്തെ ,പി.എഫ്.ഐ നിരോധിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ, ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ നിഷേധിച്ചു. നിരോധിക്കുകയാണെങ്കിൽ ആദ്യം നിരോധിക്കേണ്ടത് ആർ.എസ്.എസിനെയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story