വായു ഗുണനിലവാരം മോശമായതോടെ ഡൽഹിയിൽ അത്യാവശ്യമല്ലാത്ത നിർമാണത്തിന് വിലക്ക്
text_fieldsന്യൂഡൽഹി: ശൈത്യം തുടരുന്ന ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം മോശമായതോടെ അത്യാവശ്യമല്ലാത്ത നിർമാണ പ്രവർത്തനങ്ങളും ബി.എസ് മൂന്ന് പെട്രോൾ, ബി.എസ് നാല് ഡീസൽ നാലുചക്ര വാഹനങ്ങളുടെ ഉപയോഗവും കേന്ദ്ര സർക്കാർ നിരോധിച്ചു.
പ്രതികൂല കാലാവസ്ഥയും പ്രാദേശിക മലിനീകരണവും മൂലം പകൽ വായു മലിനീകരണം ഗണ്യമായി വർധിച്ചതായി വായു ഗുണനിലവാര മാനേജ്മെന്റ് കമീഷൻ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.
പൊടിപടലങ്ങൾക്ക് കാരണമാകുന്ന നിർമാണങ്ങൾ, കെട്ടിടം പൊളിക്കൽ, ഖനനം എന്നിവ നിരോധന പരിധിയിൽ വരും. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർമാണങ്ങൾ, ആരോഗ്യ മേഖല, റെയിൽവേ, മെട്രോ എന്നിവയെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.