ബൻവരിലാൽ; തമിഴ്നാട് ഗവർണർ, ബാബരി മസ്ജിദ് പൊളിക്കാൻ പോയ കർസേവകൻ
text_fieldsന്യൂഡൽഹി: തമിഴ്നാട് ഗവർണറായി 77കാരനായ ബൻവരിലാൽ പുരോഹിതിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് നിയമിച്ചു. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ തമിഴ്നാടിന് സ്വന്തമാെയാരു ഗവർണറെ അത്യാവശ്യമായ ഘട്ടത്തിലാണ് നിയമനം. നേരെത്ത, അസം ഗവർണറായിരുന്നു പുരോഹിത്.
മഹാരാഷ്ട്രയിലെ വിദർഭയിൽ നിന്നുള്ള മുതിർന്ന രാഷ്ട്രീയ നേതാവാണ് പുരോഹിത്. നാഗ്പൂർ മണ്ഡലത്തിൽ നിന്ന് മൂന്നു തവണ ലോക് സഭാംഗമായിട്ടുണ്ട്. 1977ലാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1979ലും 80ലും കോൺഗ്രസ് ടിക്കറ്റിൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1984ലും 89ലും കോൺഗ്രസ് സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു.
പാർട്ടി മെമ്പറായിരിക്കെ തന്നെ 1991 ൽ ബാബരി മസ്ജിദ് പൊളിക്കുന്നതിന് കർസേവകരോടൊപ്പം ചേർന്ന ബൻവാരിലാലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. അതിനുശേഷം 1996ൽ ബി.ജെ.പി സ്ഥാനാർഥിയായി വിജയിച്ചു.
1999ൽ പുരോഹിത് ബി.െജ.പി വിട്ട് കോൺഗ്രസിലേക്ക് തിരികെ വന്നു. 1999ൽ ലോക്സഭാ തെരെഞ്ഞടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് വിദർഭ രാജ്യ പാർട്ടി എന്ന സ്വന്തം പാർട്ടി രൂപീകരിച്ച് നാഗ്പൂരിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിെന നേരിട്ടു. 2009ൽ ബി.ജെ.പിക്കു വേണ്ടി വീണ്ടും നാഗ്പൂരിൽ നിന്ന് മത്സരിെച്ചങ്കിലും പരാജയമായിരുന്നു ഫലം. 1989ൽ ആർ.എസ്.എസ് നേതാവ് ബാലസാഹെബ് ദേവറസും പ്രധാനമന്ത്രി രാജീവ് ഗാന്ധിയും തമ്മിൽ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയതായി 2007ൽ ബൻവരിലാൽ അവകാശപ്പെട്ടിരുന്നു. 1989ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ആർ.എസ്.എസ് പിന്തുണച്ചാൽ അയോധ്യയിൽ രാമക്ഷേത്രത്തിന് കല്ലിടാനും ക്ഷേത്രം പണിയാനും അനുമതി നൽകാമെന്ന് രാജീവ് ഗാന്ധി ആർ.എസ്.എസ് മേധാവിയുമായി രഹസ്യ കരാറുണ്ടായിരുന്നുവെന്നും ബൻവാരിലാൽ ആവകാശപ്പെട്ടിരുന്നു. ഇൗ വെളിെപ്പടുത്തൽ വൻ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
1911ൽ ഗോപാല കൃഷ്ണ ഗോഖലെ സ്ഥാപിച്ച ഹിതാവദ എന്ന ഇംഗ്ലീഷ് ദിനപ്പത്രത്തിെൻറ പത്രാധിപരാണ് ബൻവാരിലാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.