വക്കാലത്തിനെതിരെ പ്രമേയം പാസാക്കുന്നത് നിയമവിരുദ്ധം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഹീനമായ കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെടുന്നവരുെട വക്കാലത്ത് ഏറ്റെടുക്കുന്നതിനെതിരെ ബാർ കൗൺസിലുകൾ പ്രമേയം പാസാക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. ഡൽഹിയിലെ റയാൻ സ്കൂൾ വടക്കൻ മേഖല മേധാവി ഫ്രാൻസിസ് തോമസ് സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. സോഹനയിലെയും ഗുഡ്ഗാവിലെയും ബാർ കൗൺസിലുകൾ റയാൻ സ്കൂൾ േകസിലെ പ്രതിയുടെ വക്കാലത്തെടുക്കിെല്ലന്ന് പ്രമേയം പാസാക്കിയതിനെ തുടർന്ന് കേസ് ഡൽഹിയിലേക്ക് മാറ്റാൻ തോമസ് സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിലാണ് ഉത്തരവ്.
ഏത് കുറ്റകൃത്യം ചെയ്ത പ്രതിക്കും സ്വന്തം ഇഷ്ടപ്രകാരം അഭിഭാഷകനെ വെക്കാനുള്ള അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഒാർമിപ്പിച്ചു. നീതിയുമായി ബന്ധപ്പെട്ട അടിസ്ഥാന ആശയങ്ങളൊന്നും ഇത്തരത്തിൽ ഏതെങ്കിലും പ്രമേയം പാസാക്കുന്നതിന് അനുമതി നൽകുന്നില്ല. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിലും അജ്മൽ കസബിനെ പോലുള്ളവർക്കെതിരായ തീവ്രവാദ കേസുകളിലും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.