ചീഫ് ജസ്റ്റിസുമായി ചർച്ചക്ക് തയാറെന്ന് ജസ്റ്റിസ് ചെലമേശ്വർ
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിക്കുന്നതാനായി ചീഫ് ജസ്റ്റിസുമായി ചർച്ചക്ക് തയ്യാറാണെന്ന് ജസ്റ്റിസ് ചെലമേശ്വർ. എന്നാൽ, ചർച്ചയിൽ തങ്ങളുന്നയിച്ച കാര്യങ്ങൾ ഉയർന്നു വരണമെന്ന അദ്ദേഹം ആവശ്യപ്പെട്ടതായാണ് സൂചന. പ്രശ്ന പരിഹാരത്തിനായി ചെലമേശ്വറുമായി ചർച്ചക്കെത്തിയ ബാർ കൗസിൽ പ്രതിനിധികളോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
ജഡ്ജിമാർക്കിടയിലെ ഭിന്നത സുപ്രീംകോടതിയുടെ പ്രവർത്തനങ്ങൾ ബാധിക്കില്ലെന്നും ചേലമേശ്വർ പറഞ്ഞു. അതേ സമയം, പ്രശ്നപരിഹാരത്തിനായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ബാർ കൗൺസിൽ പ്രതിനിധികൾ ഞായറാഴ്ച ചർച്ച നടത്തുന്നുണ്ട്. രാത്രി ഏഴരക്കാണ് ചീഫ് ജസ്റ്റിസുമായുള്ള ചർച്ച. ഇതിന് ശേഷം മാത്രമേ ഇക്കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനം ഉണ്ടാകു.
സുപ്രീംകോടതിയുടെ പ്രവർത്തനങ്ങളെ വിമർശിച്ച് ചെലമേശ്വറിെൻറ നേതൃത്വത്തിൽ നാല് ജഡ്ജിമാർ രംഗത്തെത്തിയിരുന്നു. കേസുകൾ നൽകുന്നതിലുൾപ്പടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നടപടികളെയും നാലംഗ സംഘം വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.