ജഡ്ജിമാർക്കെതിരായ വിമർശനം: അഭിഭാഷകരെ നിലക്കുനിർത്താൻ ബാർ കൗൺസിൽ
text_fieldsന്യൂഡൽഹി: ജഡ്ജിമാർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലും വിമർശനം ഉന്നയിക്കുന്ന അഭിഭാഷകരെ നിലക്കുനിർത്താൻ ബാർകൗൺസിൽ. ജഡ്ജിമാർക്കെതിരെ അഭിഭാഷകരുടെ വിമർശനം ഇല്ലാതാക്കാൻ പുതിയ നിർദേശം ബാർ കൗൺസിൽ പുറത്തിറക്കി.
ജഡ്ജിമാർ, ജുഡീഷ്യൽ ഓഫീസർമാർ എന്നിവർക്കെതിരെ പ്രിന്‍റ്, ഇലകട്രോണിക്, സോഷ്യൽ മീഡിയകളിൽ മോശം പരാമർശം നടത്തിയാൽ അത് ബാർ കൗൺസിലിനെതിരായ നീക്കമായി കണ്ട് നടപടി സ്വീകരിക്കുമെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. ആരെങ്കിലും ഇത്തരം പരാമർശം നടത്തുകയാണെങ്കിൽ അഡ്വക്കറ്റ് ആക്ടിലെ 35 അല്ലെങ്കിൽ 36 വകുപ്പ് പ്രകാരം അവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ബാർ കൗൺസിൽ വിശദീകരിച്ചു.
ബാർ കൗൺസിലിനെതിരെയും അതിന്‍റെ ചുമലക്കാർക്കെതിരെയും വിമർശനം ഉന്നയിക്കുന്നതിനും വിലക്കുണ്ട്. ചട്ടങ്ങൾ ലംഘിച്ചാൽ ബാർ കൗൺസിൽ അംഗത്വം സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.