മതത്തിെൻറ പേരിൽ രാജ്യത്തെ വിഭജിക്കരുതെന്ന് മോദിയോട് ആവശ്യപ്പെട്ടു - ഒബാമ
text_fieldsന്യൂഡൽഹി: രാജ്യത്തെ മതത്തിെൻറയും വർഗത്തിെൻറയും അടിസ്ഥാനത്തിൽ വിഭജിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമ. ഇതുതന്നെയാണ് അമേരിക്കൻ ജനങ്ങളോടും താൻ ആവശ്യപ്പെട്ടിട്ടുള്ളത്. മോദി ഇതിന് എന്ത് മറുപടി നൽകിയെന്ന സദസിെൻറ ചോദ്യത്തിന് അദ്ദേഹം അത് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഒബാമ പറഞ്ഞു. എന്നാൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് മുസ്ലിംകൾ ഇൗ നാടിെൻറ ഭാഗമാണെന്ന് അവർ വിശ്വസിക്കുന്നു എന്നത് സർക്കാറിനും ഭൂരിപക്ഷ സമുദായങ്ങൾക്കും സന്തോഷം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞുവെന്ന് ഒബാമ വ്യക്തമാക്കി.
ഇന്ത്യയിൽ മുസ്ലിംകൾ രാജ്യത്തിെൻറ അവിഭാജ്യ ഘടകമാണെന്ന് അവർ വിശ്വസിക്കുന്നു. ഇത് മറ്റു രാജ്യങ്ങളിൽ സംഭവിക്കാത്തതാണ്. അത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഒബാമ പറഞ്ഞു.
ജനാധിപത്യത്തിൽ ഏറ്റവും പ്രധാനം രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ ഒാഫീസിനില്ല, മറിച്ച് ജനങ്ങളുടെ ഒാഫീസിനാണ്. ഒരു രാഷ്ട്രീയക്കാരെന പിന്തുണക്കുന്നതിലൂടെ താൻ ഏത് ആശയത്തെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് അവർ സ്വയം ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും അമേരിക്കയും ഒരുമിച്ചാൽ ഏത് പ്രശ്നവും പരിഹരിക്കാമെന്ന് ഒബാമ നേരത്തെ 15ാമത് ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ് സമ്മിറ്റിൽ പറഞ്ഞു. ബഹുമുഖ മേഖലകളിൽ രാജ്യങ്ങൾ തമ്മിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ സാേങ്കതികവിദ്യക്കും നയതന്ത്രമേഖലക്കുമുള്ള പ്രാധാന്യത്തെകുറിച്ചും അദ്ദേഹം ഉൗന്നിപറഞ്ഞു. ഇന്ത്യക്കും അമേരിക്കക്കും തനിച്ച് ഒരു പ്രശ്നത്തിനും പരിഹാരം കാണാനാവില്ല.
എല്ലാവരെയും ഉൾകൊള്ളുന്ന മികച്ച ലോക ക്രമത്തിന് നാല് നിർദേശങ്ങൾ സമ്മിറ്റിൽ ഒബാമ അവതരിപ്പിച്ചു. രാജ്യങ്ങൾ മനുഷ്യനെയും യന്ത്രവൽക്കരണത്തെയും ഒരുപോലെ പരിഗണിക്കണം. രണ്ടും ബഹുമുഖമേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടവരാണ്. ടെക്നോളജിയിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കണമെന്നും അദ്ദേഹം പറഞ്ഞു.മനുഷ്യ സമ്പത്തിലാണ് നിക്ഷേപങ്ങൾ നടക്കേണ്ടത്. അവരെ പഠിപ്പിക്കുകയും തൊഴിൽ പരിശീലിപ്പിക്കുകയും ചെയ്യുക. സ്വന്തം ബിസിനസ്സ് ആരംഭിക്കുന്നതിന് അവരെ ശക്തിപ്പെടുത്താനും ഒബാമയുടെ നാല് നിർദേശങ്ങളിൽ പറയുന്നു.
ആഗോള താപനം പ്രതിരോധിക്കൽ ലക്ഷ്യം വെച്ചുള്ള പാരിസിലെ കാലാവസ്ഥാ കരാറിൽ നരേന്ദ്ര മോദിയെടുത്ത നിലപാടിനെ പ്രശംസിച്ച ഒബാമ, കരാറുമായി സഹകരിക്കാതിരുന്ന അമേരിക്കൻ പ്രസിഡൻറ് ട്രംപിനെ കുറിച്ചൊന്നും പറഞ്ഞില്ല.ഒബാമ ഫൗണ്ടേഷൻ പ്രശ്നങ്ങൾ തരണം ചെയ്യാൻ മാത്രം പ്രവർത്തിക്കുന്നതല്ലെന്നും അടുത്ത തലമുറയെ വാർത്തെടുക്കാനുള്ള പദ്ധതിയുമുണ്ടെന്നും ഒബാമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.