മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നരോപിച്ച് കുട്ടികൾക്ക് ക്രൂരമർദനം, ഷോക്കടിപ്പിച്ചു; ഡയറി ഉടമക്കെതിരെ കേസ്
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കുട്ടികളെ മർദിച്ച ഡയറി ഫാം ഉടമക്കെതിരെ കേസ്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം
മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് അഞ്ചു കുട്ടികളെ കെട്ടിയിടുകയും മർദിക്കുകയും വൈദ്യുത ആഘാതം ഏൽപ്പിക്കുകയുമായിരുന്നു. കുട്ടികളെ പൊലീസെത്തി രക്ഷപ്പെടുത്തി.
ഗംഗാപുരിൽ ഡയറി ഫാം നടത്തുന്ന അവിനേശ് കുമാർ യാദവിെനതിരെയാണ് ബരാധരി െപാലീസ് കേസെടുത്തത്.
അടുത്തിടെ അവിനേശിന്‍റെ 30,000രൂപയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നു. പ്രദേശത്ത് താമസിക്കുന്ന കുട്ടികൾ ഇയാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതായി സംശയിക്കുകയായിരുന്നു. തുടർന്ന് ഇയാൾ അഞ്ച് കുട്ടികളെ വീട്ടിൽനിന്ന് പുറത്തിറക്കിയശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. അനുയായികളുടെ സഹായത്തോടെ കുട്ടികളെ വൈദ്യുത ഷോക്ക് ഏൽപ്പിക്കുകയും ചെയ്തു.
അതേസമയം, കുട്ടികളുടെ കുടുംബങ്ങൾ ഡയറി ഫാം ആക്രമിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
ഇയാൾ പിടികൂടിയ കുട്ടികളിൽ ഏറ്റവും ചെറിയ കുട്ടിയെ ഡയറി ഫാമിലേക്ക് കൂട്ടികൊണ്ടുപോകുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. കുട്ടിക്ക് വെള്ളം നൽകാൻ പോലും അയാൾ തയാറായിരുന്നില്ല.
കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അവിേനശിനും അനുയായികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചെന്നും എസ്.പി രവീന്ദർ കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.