സർക്കാർ വൃത്തങ്ങളിൽനിന്ന് ഭീഷണിയെന്ന് ബർഖ ദത്ത്
text_fieldsന്യൂഡൽഹി: ചില സർക്കാർ വൃത്തങ്ങളിൽനിന്ന് തനിക്ക് ഭീഷണിയുള്ളതായി മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ‘ട്വിറ്ററി’ലാണ് ബർഖ, ഭീഷണി നിലനിൽക്കുന്ന കാര്യം വ്യക്തമാക്കിയത്. ടി.വി വാർത്താലോകത്തുനിന്ന് ബർഖ മാറണമെന്നാണ് ഭീഷണിക്കാരുടെ ആവശ്യം. ഒാൺലൈനിലും പുറത്തും ഭരണകക്ഷിയായ ബി.ജെ.പി അനുകൂലികൾ ഭീഷണിപ്പെടുത്തുന്നതായി എൻ.ഡി ടി.വി ജേണലിസ്റ്റ് രാവിഷ് കുമാറും സ്വതന്ത്ര മാധ്യമപ്രവർത്തക റാണ അയ്യൂബും ആരോപിച്ചത് ഇൗയടുത്താണ്.
ബർഖ സ്വന്തം ടി.വി ചാനൽ തുടങ്ങാനിരിക്കെയാണ് ഭീഷണി. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഭരണകക്ഷിയുടെ സ്വന്തക്കാർ തന്നോട് പലവിധത്തിൽ പുതിയ പദ്ധതിയിൽനിന്ന് പിന്മാറണമെന്ന് പറയുന്നുണ്ടെന്ന് ബർഖ വ്യക്തമാക്കി. ചാനൽ യാഥാർഥ്യമാകാൻ ഒരിക്കലും അനുവദിക്കില്ലെന്നാണ് ഭീഷണി. വിഷയം വാർത്താവിനിമയ മന്ത്രി രാജ്യവർധൻ രാത്തോഡിെൻറ ശ്രദ്ധയിൽകൊണ്ടുവന്നിട്ടുണ്ട്. ഇതെല്ലാം മന്ത്രി കാണുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ എെൻറ ഫോൺ ചോർത്തുകയും വീട് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് നിയമവിരുദ്ധവും സ്വകാര്യതയുടെ ലംഘനവും ആണ് -അവർ പറഞ്ഞു. ഇതിനോട് മന്ത്രി പ്രതികരിച്ചിട്ടില്ല.
സ്വന്തം രാജ്യത്ത് സ്വകാര്യ സുരക്ഷാ ഭടന്മാരെ വെക്കാൻ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിട്ടില്ല. നികുതി വിഭാഗത്തിെൻറയും എൻഫോഴ്സ്മെൻറിെൻറയും റെയ്ഡുകളും വധഭീഷണികളും മറ്റും നേരിടാൻ ഞാൻ തയാറാകേണ്ട സമയമായെന്ന് തോന്നുന്നുെവന്നും ബർഖ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.