ജിഗ്നേഷിന് ജാമ്യം നൽകിക്കൊണ്ടുള്ള ബാർപ്പെറ്റ കോടതിയുടെ നിരീക്ഷണങ്ങൾ അതിരുകടന്നത്- ഗുവാഹത്തി ഹൈകോടതി
text_fieldsഗുവഹത്തി: ദളിത് നേതാവും ഗുജറാത്തിലെ കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്ര എം.എൽ.എയുമായ ജിഗ്നേഷ് മേവാനിക്ക് ജാമ്യം നൽകിക്കൊണ്ടുള്ള ബാർപ്പെറ്റ കോടതിയുടെ നിരീക്ഷണങ്ങൾ അതിരുകടന്നതെന്ന് ഗുവഹത്തി ഹൈകോടതി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ട്വീറ്റ് ചെയ്തതിന് അസം പോലീസ് അറസ്റ്റ് ചെയ്ത മേവാനിക്ക് ബാർപ്പെറ്റ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രധാനമന്ത്രിയെ വിമർശിച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് അസം പോലീസ് മറ്റൊരു കേസ് ചുമത്തി ജിഗ്നേഷ് മേവാനിയെ റിമാന്റ് ചെയ്തത്.
ആദ്യ കേസിൽ കസ്റ്റഡിയിൽ കഴിയുമ്പോൾ വനിതാ പോലീസിനോട് അപമര്യാദയായി പെരുമാറി എന്നതായിരുന്നു പരാതി. ജാമ്യം പരിഗണിക്കുമ്പോൾ ബാർപ്പെറ്റ സെഷൻസ് കോടതിയിലെ അപരേഷ് ചക്രബർത്തി നടത്തിയ നിരീക്ഷണങ്ങൾക്കെതിരെയാണ് ഹൈകോടതിയുടെ പരാമർശം. സെഷൻസ് കോടതിയുടെ നടപടി അതിരുകടന്നതാണെന്നും അസം പോലീസിനെ നിഷ്ക്രിയമാക്കുന്നതാണെന്നും ഹൈകോടതി വ്യക്തമാക്കി.
ജിഗ്നേഷ് മേവാനിക്ക് ഏതിരായ എഫ്.ഐ.ആറിന്റെ വിശ്വാസത ചോദ്യം ചെയ്തുകൊണ്ടാണ് സെഷൻസ് കോടതി ജാമ്യം നൽകിയത്. ജാമ്യത്തെ ചോദ്യം ചെയ്തുകൊണ്ട് അസം പോലീസ് നൽകിയ അപ്പീലിലാണ് ഹൈക്കോടതി സെഷൻസ് കോടതിയുടെ നടപടിയെ വിമർശിച്ചത്. ഈ വരുന്ന 27ന് അപ്പീൽ വീണ്ടും ഹൈക്കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.