കടുപ്പിച്ച് ഇന്ത്യ; ബ്രിട്ടീഷ് ഹൈക്കമീഷനുള്ള സുരക്ഷ കുറച്ചു
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമീഷനുള്ള സുരക്ഷ കുറച്ച് കേന്ദ്രസർക്കാർ. ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷന് നേരയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് നടപടി. ബുധനാഴ്ച ഉച്ചയോടെയാണ് ബ്രിട്ടീഷ് ഹൈകമീഷന് മുന്നിലെ ബാരിക്കേഡുകൾ നീക്കം ചെയ്തത്. ഹൈകമീഷണറുടെ വസതിക്കുമുന്നിലെ സുരക്ഷയും കുറച്ചിട്ടുണ്ട്.
അതേസമയം സുരക്ഷ കുറച്ചതുമായി ബന്ധപ്പെട്ട് ഒദ്യോഗിക സ്ഥിരീകരണം കേന്ദ്രസർക്കാർ നൽകിയിട്ടില്ല. ഞായറാഴ്ചയാണ് ഖലിസ്താൻ അനുകൂലികൾ ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷൻ ആക്രമിച്ചത്. ഇന്ത്യൻ ഹൈകമീഷനിൽ അതിക്രമിച്ചുകയറിയ ഖലിസ്ഥാൻ അനുകൂലികൾ ദേശീയ പതാക താഴ്ത്തിക്കെട്ടി. സംഭവത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച ഇന്ത്യ ബ്രിട്ടീഷ് ഹൈകമീഷണറെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
യു.എസിലെ സാൻഫ്രാൻസിസ്കോയിലും ഖലിസ്താൻ അനുകൂലികൾ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ചിരുന്നു. ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.