ഫേസ്ബുക്കിൽ കാർട്ടൂൺ: മാധ്യമ പ്രവർത്തകനെതിരെ രാജ്യദ്രോഹ കുറ്റം
text_fieldsന്യൂഡൽഹി: ജസ്റ്റിസ് ലോയ കേസ് സംബന്ധിച്ച കാർട്ടൂൺ ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത പത്രപ്രവർത്തകനെതിരെ രാജ്യദ്രോഹ കേസ്. ഛത്തിസ്ഗഢിലെ ബസ്തർ മേഖലയിൽ പ്രചാരമുള്ള ഭൂംകൽ സമാചാർ എന്ന വാരാന്ത പത്രത്തിെൻറ എഡിറ്റർ കമൽ ശുക്ലക്കെതിരെയാണ് െഎ.പി.സി 124 (എ) വകുപ്പ് പ്രകാരം ബി.ജെ.പി സർക്കാർ കേസെടുത്തത്.
രാജസ്ഥാൻ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാങ്കർ ജില്ലയിലെ കോട്ട്വാലി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് കെ.എൽ. ധ്രുവ് അറിയിച്ചു. റായ്പുരിലെ സൈബർ സെല്ലാണ് കേസ് തങ്ങൾക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
കുത്തക കമ്പനികളുടെ ആദിവാസി ഭൂമി കൈയേറ്റം, പൊലീസ് അതിക്രമം എന്നിവക്കെതിരെ നിലപാട് സ്വീകരിക്കുന്നയാളാണ് കമൽ ശുക്ല. ബോക്സൈറ്റ്, ഇരുമ്പ് ധാതുവിഭവങ്ങളാൽ സമ്പന്നമായ സംസ്ഥാനെത്ത ഉദ്യോഗസ്ഥ- കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നതിലൂടെയാണ് കമൽ ശുക്ല ശ്രദ്ധേയനായത്. മാവോവാദികൾ എന്ന് മുദ്രകുത്തി ആദിവാസികളെ വകവരുത്തുന്നതിനെതിരെയും അദ്ദേഹം രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ വർഷം പൊതുമരാമത്ത് മന്ത്രിയെ ലൈംഗിക സീഡി കാട്ടി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബി.ബി.സി ഹിന്ദിയുടെ മുൻ റിപ്പോർട്ടർ വിനോദ് വർമയെ അർധരാത്രി വീട്ടിൽ കയറി അറസ്റ്റ്ചെയ്ത ഛത്തിസ്ഗഢ് സർക്കാറിെൻറ നടപടി വിവാദമായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പ് പ്രകാരം ഡസനോളം മാധ്യമപ്രവർത്തകർക്കെതിരെ ഛത്തിസ്ഗഢ് സർക്കാർ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.