ബേപ്പൂർ-മലാപ്പറമ്പ് നാലുവരി പാതക്ക് 400 കോടി
text_fieldsന്യൂഡൽഹി: ബേപ്പൂർ മുതൽ മലാപ്പറമ്പ് വരെയുള്ള നാലുവരി പാതക്ക് ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രം അനുമതി നൽകി. 2.9 കിലോമീറ്റർ നീളമുള്ള മേൽപാലം അടക്കം കോഴിക്കോട് നഗരത്തിലൂടെ നിർമിക്കാനുേദ്ദശിക്കുന്ന നാലുവരി പാതക്ക് 400 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.
ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തി 57 പദ്ധതികൾക്കാണ് കേന്ദ്ര മന്ത്രിസഭ ബുധാഴ്ച അംഗീകാരം നൽകിയിരിക്കുന്നത്. ഇതിൽ 18.4 കിലോമീറ്റർ ദൂരം വരുന്ന ബേപ്പൂർ- മലാപ്പറമ്പ് പാതക്ക് മാത്രമാണ് കേരളത്തിൽനിന്ന് അനുമതി ലഭിച്ചുള്ളൂ. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് എം.പി എം.കെ. രാഘവൻ ആഗസ്റ്റിൽ കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരിക്ക് പദ്ധതിയുടെ രൂപ രേഖ സമർപ്പിച്ചിരുന്നു. കോഴിക്കോട് ബീച്ച് മുതൽ എരഞ്ഞിപ്പാലം ജങ്ഷൻ വരെ 2.9 കിലോമീറ്റർ ദൂരമാണ് മേൽപാലം നിർമിക്കുന്നത്.
ബേപ്പൂർ തുറമുഖം, ഗോതീശ്വരം ബീച്ച്, മാറാട്, പയ്യാനക്കൽ, കോതി, സൗത്ത് ബീച്ച് എന്നിവിടങ്ങളിലൂടെയാണ് നാലുവരി പാത കടന്നുപോകുന്നത്. ആറുമാസത്തിനകം കോഴിക്കോടിെൻറ സ്വപ്നപദ്ധതിയുടെ ഡി.പി.ആർ തയാറാക്കുമെന്ന് എം.കെ. രാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.