ബി.ബി.സി ഡോക്യുമെന്ററി നിരോധനത്തിനും പ്രതികാര റെയ്ഡിനും എതിരെ ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ
text_fieldsഗുജറാത്ത് മുസ്‍ലിം വംശഹത്യയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ബി.ബി.സി ഡോക്യുമെന്ററി രാജ്യത്ത് നിരോധിച്ചതിനും ബി.ബി.സി ഓഫിസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയയതിനും എതിരെ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ. ഡോക്യുമെന്ററി നിരോധിച്ചത് നിരർത്ഥകവും അതിനെ തുടർന്ന് ബി.ബി.സി ഓഫീസുകൾ റെയ്ഡ് ചെയ്തത് നിർഭാഗ്യകരവും ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
‘അഭിപ്രായ സ്വതന്ത്ര്യം; സമകാലിക വെല്ലുവിളികൾ’ എന്ന വിഷയത്തിൽ അഹമ്മദാബാദിൽ ജിതേന്ദ്ര ദേശായ് അനുസ്മരണ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യ; ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിക്കാണ് കേന്ദ്ര ബി.ജെ.പി സർക്കാർ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.