ബി.ബി.സി ഡോക്യുമെന്ററി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് സീതാറാം യെച്ചൂരി
text_fieldsന്യൂഡൽഹി: ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാട് രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കുകയാണെന്ന് സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സർക്കാർ നിലപാട് അംഗീകരിക്കാൻ ആകില്ല. സർക്കാരിന് എന്തൊക്കെയോ ഒളിക്കാനുണ്ടെന്നതിന്റെ തെളിവാണിത്. ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്ന ഇപ്പോഴത്തെ സ്ഥിതി അടിയന്തരാവസ്ഥയെക്കാൾ മോശമാണെന്നും െയച്ചൂരി കൂട്ടിച്ചേർത്തു.
2002ലെ കലാപത്തില്‍ ഗുജറാത്ത് സര്‍ക്കാരിെൻറ പങ്കിനെ കുറിച്ച് ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ ഡോക്യുമെന്ററി കാണുന്നതില്‍ നിന്നും അഭിപ്രായം രൂപപ്പെടുത്തുന്നതില്‍ നിന്നും ജനങ്ങളെ വിലക്കുന്നതെന്തിനാണെന്ന് യെച്ചൂരി ചോദിച്ചു. അതേസമയം, 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' ഡോക്യുമെന്ററി ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരം ലോ കോളജിലും കണ്ണൂര്‍ സര്‍വ്വകലാശാലയിലും കോഴിക്കോട് മുതലക്കുളത്തും പാലക്കാട് വിക്ടോറിയ കോളജിലുമാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. എറണാകുളം ലോകോളജിലും , പാലക്കാട് വിക്ടോറിയ കോളജിലും പ്രദർശനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി , യുവമോർച്ച പ്രവർത്തകർ എത്തിയിരുന്നു. കേരളത്തിൽ ഡോക്യൂമെന്ററി പ്രദർശനത്തിന് സാഹചര്യം സൃഷ്ടിക്കുമെന്ന് സി.പി.എം ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.