മോദിക്കായി ഒരുക്കിയ റോഡ് തകർന്ന് നാണംകെട്ട സംഭവം: കരാറുകാരന് മൂന്നുലക്ഷം രൂപ പിഴയിട്ട് ബി.ബി.എം.പി
text_fieldsബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗളൂരു സന്ദർശനത്തിന് മുന്നോടിയായി മിനുക്കുപണി നടത്തിയ റോഡ് പൊളിഞ്ഞ് ബി.ബി.എം.പി നാണംകെട്ട സംഭവത്തിൽ കരാറുകാരന് മൂന്നു ലക്ഷം രൂപ പിഴ ചുമത്തി. റോഡ് പ്രവൃത്തി കരാറെടുത്ത രമേശിനാണ് പിഴ ചുമത്തിയത്. സംഭവത്തിൽ മൂന്ന് ബി.ബി.എം.പി എൻജിനീയർമാർക്ക് കഴിഞ്ഞദിവസം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
അറ്റകുറ്റപ്പണി നടത്തിയ റോഡുകളിൽ നാഗർഭാവിയിലെ ഡോ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സിന് സമീപത്തെ റോഡിൽ കുഴി രൂപപ്പെടുകയും എച്ച്.എം.ടി ലേഔട്ടിന് സമീപത്തെ റോഡിൽ ടാറിങ് പാളി അടർന്നുപോവുകയും ഹെബ്ബാളിനടുത്ത് മരിയപ്പന പാളയയിൽ കുഴി രൂപപ്പെടുകയും ചെയ്തത് ബി.ബി.എം.പിയെ നാണക്കേടിലാക്കിയിരുന്നു. സംഭവം ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായതോടെ പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാന സർക്കാറിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
ചീഫ് എൻജിനീയർ എം.ടി. ബാലാജി, അസി. എക്സി. എൻജിനീയർ എച്ച്.ജെ. രവി, ആർ.ആർ നഗർ സബ് ഡിവിഷൻ അസി. എൻജിനീയർ ഐ.കെ. വിശ്വാസ് എന്നിവർക്കാണ് ചീഫ് എൻജിനീയർ പ്രഹ്ലാദ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.