ആണിനെപ്പോലെ സംസാരിക്കൂ-മോദിയോട് രാഹുൽ
text_fieldsന്യൂഡൽഹി: പ്രതിരോധമന്ത്രി നിർമല സീതാരാമനെതിരെ മോശം പരാമർശം നടത്തിയതിെൻറ പേരിൽ വിവാദത്തിലായ രാഹുൽ പ്ര ധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്ത്. ഇളക്കം നിർത്തു,ആണുങ്ങളെപ്പോലെ സംസാരിക്കൂ വെന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്. രാഹുലിെൻറ ഇൗ ട്വീറ്റും വിവാദത്തിലായിരിക്കുകയാണ്. സ്ത്രീവിദ്വേഷി യായ രാഹുൽ എന്ന ഹാഷ് ടാഗിൽ മന്ത്രിമാർ രാഹുലിനെതിരെ വിമർശനമുന്നയിക്കുകയാണ്.
ബുധനാഴ്ച രാജസ്ഥാനിൽ നടന്ന റാലിയിലാണ് വിവദങ്ങൾക്ക് തുടക്കം കുറിച്ചത്. പാർലമെൻറിൽ മോദിയെ പ്രതിരോധിക്കാൻ ഒരു സ്ത്രീയുണ്ടെന്ന് പരിഹസിച്ചതായിരുന്നു വിവാദങ്ങൾക്ക് വഴിവെച്ചത്.
56 ഇഞ്ച് നെഞ്ചളവുള്ള കാവൽക്കാരൻ ഒാടിപ്പോയി ഒരു സ്ത്രീയോട് പറഞ്ഞു, സീതാരാമൻ ജീ, എന്നെ പ്രതിരോധിക്കൂ. എനിക്ക് സ്വയം പ്രതിരോധിക്കാനാകുന്നില്ല എന്ന്. രണ്ടര മണിക്കൂർ ഒരു സ്ത്രീക്കും അദ്ദേഹത്തെ പ്രതിരോധിക്കാനാകില്ല. ഞാൻ നേരെ ചോദ്യം ചോദിച്ചു. അവർക്ക് ഉത്തരം നൽകാനായില്ല -എന്നായിരുന്നു രാഹുലിെൻറ പ്രസംഗം.
എന്നാൽ ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധമന്ത്രിയെ രാഹുൽ അപമാനിച്ചുവെന്ന് മോദി കുറ്റപ്പെടുത്തി. ‘ആദ്യമായാണ് രാജ്യത്തിെൻറ മകൾ പ്രതിരോധ മന്ത്രിയാകുന്നത്. അത് അഭിമാനമാണ്. റഫാൽ വിഷയത്തിൽ നമ്മുടെ പ്രതിരോധ മന്ത്രി എല്ലാ പ്രതിപക്ഷ പാർട്ടികളെയും പാർലമെൻറിൽ നിശബ്ദരാക്കി. അവരുടെ നുണകൾ വെളിച്ചത്തുകൊണ്ടു വന്നു. അവർ ഞെട്ടിപ്പോയി. അതുകൊണ്ടാണ് അവർ വനിതാ പ്രതിരോധമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നത്.’ - മോദി ആഗ്രയിൽ പറഞ്ഞു.
മോദിക്ക് മറുപടിയായാണ് പുരുഷൻമാരെ പോലെ മറുപടി പറയാൻ രാഹുൽ വെല്ലുവിളിച്ചത്.
‘എല്ലാ ബഹുമാനത്തോടെയും പറയെട്ട മോദിജീ, നമ്മുടെ സംസ്കാരം സ്ത്രീകളെ ബഹുമാനിക്കുന്നത് വീട്ടിൽ നിന്നു തുടങ്ങുന്നു.
ഇളക്കം നിർത്തുക. ആണിനെപ്പോലെ എെൻറ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. യഥാർഥ റഫാൽ കരാർ നിങ്ങൾ വഴിതിരിച്ചു വിട്ടപ്പോൾ വ്യോമസേനയോ പ്രതിരോധമന്ത്രാലയമോ എതിർക്കുകയുണ്ടായോ?’ - രാഹുൽ ട്വീറ്റ് ചെയ്തു.
രാഹുലിെൻറ ട്വീറ്റിനെതിരെ നിരവധി ബി.ജെ.പി നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ ‘താഴ്ച’യാണ് രാഹുലിെൻറ പരാമർശമെന്ന് സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.
നിർമല സീതാരാമനെതിരെ മോശം പരാമർശം നടത്തിയതിന് ദേശീയ വനിതാ കമ്മീഷൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.