പെട്രോളിനും ഗ്യാസിനും വിലകൂടാൻ കാരണം താലിബാൻ -ബി.ജെ.പി എം.എൽ.എ
text_fieldsബംഗ്ലൂർ: രാജ്യത്ത് ഇന്ധന വില വർധിക്കാൻ കാരണം താലിബാനാണെന്ന് ബി.ജെ.പി നേതാവ്. കർണാടകയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ അരവിന്ദ് ബെല്ലാദാണ് പുതിയ ന്യായീകരണവുമായി രംഗത്തെത്തിയത്.
''അഫ്ഗാനിലെ താലിബാൻ കാരണം ക്രൂഡ് ഓയിൽ സെെപ്ലയിൽ കാര്യമായ പ്രശ്നങ്ങളുണ്ടായി. അതുകൊണ്ടുതന്നെ പെട്രോൾ, എൽ.പി.ജി ഡീസൽ വില ഉയർന്നു. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശേഷി വോട്ടർമാർക്കുണ്ട്'' -ബെല്ലാദ് പറഞ്ഞു.
കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെട്ടിരുന്ന ബി.ജെ.പി നേതാവാണ് ബെല്ലാദ്. ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ അയക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനില്ല എന്നിരിക്കേ എം.എൽ.എയുടെ ന്യായീകരണം ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട് . ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, നൈജീരിയ, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് ക്രൂഡ് ഓയിൽ കൈമാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.