കിടപ്പിലായ രോഗിക്ക് കോവിഡ് വാക്സിൻ നൽകി; പിന്നെ സംഭവിച്ചത് അവിശ്വസനീയം
text_fieldsനാലു വർഷമായി കിടപ്പിലായിരുന്ന ജാർഖണ്ഡ് സ്വദേശിക്ക് കോവിഡ് വാക്സിൻ സ്വീകരിച്ചതിനു ശേഷം ചലന ശേഷി തിരിച്ചു കിട്ടിയതായി റിപ്പോർട്ട്. ബൊക്കാറോയിലെ പെരുവാർ സ്വദേശിയായ ദുലാർ ചന്ദിനാണ് ഈ ആശ്ചര്യമായ മാറ്റങ്ങളുണ്ടായത്. 44കാരനായ ദുലാർ ചന്ദിന് നാലുവർഷം മുമ്പ് നടന്ന അപകടത്തിൽ സംസാരിക്കാനും നടക്കാനുമുള്ള ശേഷി നഷ്ട്ടപെട്ടിരുന്നു.
ജനുവരി നാലിന് കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷമാണ് ദുലാർ ചന്ദിന് പ്രകടമായ മാറ്റങ്ങളുണ്ടായത്. വാക്സിൻ സ്വീകരിച്ച് ഒരു ദിവസം കഴിഞ്ഞ് ദുലാർ ചന്ദിന്റെ ശരീരം വാക്സിനോട് പ്രതികരിക്കാൻ തുടങ്ങുകയും രണ്ടു മൂന്ന് ദിവസങ്ങൾക്കുശേഷം ശബ്ദം വീണ്ടെടുക്കുകയും നടക്കാൻ തുടങ്ങുകയും ചെയ്തതായി പെറ്റാർ വാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടറായ ആൽബെൽ കെർക്കേറ്റ അഭിപ്രായപ്പെട്ടു.
വാക്സിൻ എടുത്തതിൽ സന്തോഷിക്കുന്നതായും ജനുവരി നാലിന് വാക്സിൻ സ്വീകരിച്ചതു കൊണ്ടു മാത്രമാണ് തനിക്ക് വീണ്ടും നടക്കാൻ കഴിഞ്ഞതെന്നും ദുലാർ ചന്ദ് പറയുന്നു. ദുലാർ ചന്ദിനുണ്ടായ മാറ്റം ആശ്ചര്യമാണെന്നും ഈ സംഭവത്തെക്കുറിച്ച് പഠിക്കാൻ മെഡിക്കൽ ടീമിനെ രൂപീകരിച്ചതായും ബൊക്കാറോയിലെ സിവിൽ സർജനായ ജിതേന്ദ്രകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.