ബിഹാറിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; ജനം തെരുവിലിറങ്ങി; സംഘർഷത്തിൽ പൊലീസുകാരൻ മരിച്ചു
text_fieldsന്യൂഡൽഹി: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനെ ചൊല്ലി ബിഹാറിൽ സംഘർഷം. രോഷാകുലരായ ജനം പൊലീസ് സ്റ്റേഷൻ കത്തിക്കുകയും വാഹനങ്ങൾ തകർക്കുകയും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്തു. ചമ്പാരൻ ജില്ലയിലെ ബൽത്താർ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
ശനിയാഴ്ച ഉച്ചക്കുശേഷമാണ് ഡി.ജെ ഗ്രൂപ്പിന്‍റെ ഭാഗമായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇദ്ദേഹത്തെ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് മർദനത്തെ തുടർന്നാണ് യുവാവ് കൊല്ലപ്പെട്ടതെന്ന ആരോപണവുമായി കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്തെത്തി. എന്നാൽ, ആരോപണം പൊലീസ് നിഷേധിച്ചു. സ്റ്റേഷനിൽ തേനിച്ചയുടെ കുത്തേറ്റാണ് യുവാവ് മരിച്ചത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ബെട്ടിയ പൊലീസ് മേധാവി ഉപേന്ദ്ര നാഥ് വർമ വ്യക്തമാക്കി. എന്നാൽ, രോഷാകുലരായ ജനം സ്റ്റേഷനിൽ തടിച്ചുകൂടി പൊലീസുകാർക്കുനേരെ കല്ലെറിയുകയും മൂന്നു വാഹനങ്ങൾ തകർക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനും അഗ്നിക്കിരയാക്കി. സംഘർഷത്തിൽ പൊലീസുകാരൻ രാം ജതൻ സിങ് കൊല്ലപ്പെട്ടതായും സ്ഥിതിഗതികൾ സംഘർഷഭരിതമാണെങ്കിലും നിയന്ത്രണത്തിലാണെന്നും എസ്.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.