ഗോവധവും ബീഫ് ഉപയോഗവും നിരോധിക്കാൻ കർണാടക
text_fieldsബംഗളൂരു: കോവിഡ് വ്യാപനം തടയാൻ കർണാടകയിൽ സർക്കാർ കിണഞ്ഞു ശ്രമിക്കുന്നതിനിടെ ഗോവധ നിരോധനം ചർച്ചയാക്കി ബി.ജെ.പി. കർണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാനാണ് സംസ്ഥാനത്ത് ഗോവധവും ബീഫ് വിൽപനയും ഉപയോഗവും വൈകാതെ നിരോധിക്കുമെന്ന പ്രസ്താവനയുമായി രംഗത്ത് വന്നത്. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ഗോവധനിരോധനത്തിെൻറ മാതൃകയിലാണ് നിയമം നടപ്പാക്കുകയെന്നും അതിനായി പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
2018 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനപത്രികയിൽ മുഖ്യവാഗ്ദാനങ്ങളിലൊന്നായിരുന്നു സമ്പൂർണ ഗോവധനിരോധനം.
കർണാടകയിൽ നേരത്തെ തന്നെ ഗോവധത്തിന് വിലക്കുണ്ട്. 1964 ലെ കർണാടക ഗോവധ നിരോധന കന്നുകാലി സംരക്ഷണ നിയമപ്രകാരം കാള, പോത്ത് എന്നിവയെയും 12 വയസ്സിന് മുകളിലുള്ളതും കറവ വറ്റിയതുമായ എരുമകളെയും അറുക്കാൻ അനുമതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.