യു.പിയിലെ ബീഫ് വേട്ടക്ക് കേന്ദ്ര പിന്തുണ
text_fieldsന്യൂഡൽഹി: അറവുശാലകൾ വ്യാപകമായി അടച്ചുപൂട്ടിയ ഉത്തർപ്രദേശ് സർക്കാറിന് കേന്ദ്രത്തിെൻറ പിന്തുണ. നിയമവിരുദ്ധമായി പ്രവർത്തിച്ചുവരുന്ന അറവുശാലകൾക്കെതിരെയാണ് യോഗി ആദിത്യനാഥ് സർക്കാർ നടപടിയെടുത്തതെന്ന് കേന്ദ്ര വാണിജ്യകാര്യമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. അസദുദ്ദീൻ ഉവൈസിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
യു.പിയിൽ ബി.ജെ.പി സർക്കാർ അറവുശാലകൾ പൂട്ടിക്കുേമ്പാൾ പോത്തിറച്ചി കയറ്റുമതിയിലൂടെ 27,000 കോടി രൂപയുടെ വിദേശനാണ്യം നേടുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നഷ്ടം വാണിജ്യകാര്യമന്ത്രി ശ്രദ്ധിക്കുന്നുണ്ടോയെന്നായിരുന്നു അസദുദ്ദീെൻറ ചോദ്യം. രാജ്യത്തുള്ള പോത്തിറച്ചി കയറ്റുമതി സ്ഥാപനങ്ങളുടെ 60 അറവുശാലകളിൽ 38 എണ്ണവും യു.പിയിലാണ്. അവയെല്ലാം പുതിയ സർക്കാർ വന്നശേഷം അടച്ചിട്ടിരിക്കുകയാണെന്നും അസദുദ്ദീൻ ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവക്കെതിരെ മാത്രമാണ് നടപടിയെന്ന് യു.പി മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. ഇന്ത്യൻ പോത്തിറച്ചി ഇറക്കുമതിക്ക് ചൈന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ഉവൈസി ചൂണ്ടിക്കാട്ടിയപ്പോൾ പോത്തിറച്ചി മാത്രമല്ല, പല ഇന്ത്യൻ ഉൽപന്നങ്ങളും ചൈനയിൽ വിലക്കിയിട്ടുെണ്ടന്നായിരുന്നു മന്ത്രിയുടെ മറുപടി.
നിയമവിരുദ്ധ അറവുശാലകൾക്കെതിരെ മാത്രം നടപടി–യു.പി സർക്കാർ
സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അറവുശാലകൾക്കെതിരെ മാത്രമേ നടപടി സ്വീകരിക്കൂവെന്ന് ഉത്തർ പ്രദേശ് സംസ്ഥാന സർക്കാർ. ലൈസൻസുള്ള അറവുശാലകൾ നിയമം പാലിച്ച് പ്രവർത്തിച്ചാൽ ഒരു കുഴപ്പവുമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങളിൽ വിശ്വസിക്കരുെതന്നും ആരോഗ്യമന്ത്രി സിദ്ധാർഥ നാഥ് സിങ് പറഞ്ഞു. സംസ്ഥാനത്ത് അറവുശാലകൾ അടച്ചുപൂട്ടി ഉടമകൾ സമരം തുടങ്ങിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
കോഴി, മുട്ട, മത്സ്യം തുടങ്ങിയവ വിൽക്കുന്ന കടകകൾക്കെതിരെ നടപടിയുണ്ടാകില്ല. അങ്ങനെെയാരു നിർദേശം സർക്കാർ നൽകിയിട്ടില്ല. ഇല്ലാത്ത നിർദേശത്തിെൻറ പുറത്ത് ഉദ്യോഗസ്ഥർ നടപടി എടുക്കരുത്. അറവുശാലകളുടെ സമീപത്ത് സി.സി.ടി.വി സ്ഥാപിക്കണമെന്ന് വ്യവസ്ഥയുണ്ട്. അത് ലംഘിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അറവുശാലകൾ പൂട്ടണമെന്ന് രണ്ടുവർഷം മുമ്പ് തന്നെ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടതാണെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.