ബീഫ് കഴിക്കുന്നത് ജനങ്ങളുടെ ജീവിത രീതി, ആർക്കും തടയാനാവില്ല -മേഘാലയ ബി.ജെ.പി പ്രസിഡന്‍റ്
text_fieldsഷില്ലോങ്: മേഘാലയയിൽ ബീഫ് കഴിക്കുന്നതിന് നിയന്ത്രണമില്ലെന്നും താനും ബീഫ് കഴിക്കാറുണ്ടെന്നും വ്യക്തമാക്കി സംസ്ഥാന ബി.ജെ.പി തലവൻ ഏണസ്റ്റ് മൗറീ. ബീഫ് കഴിക്കുന്നത് ഇവിടെയുള്ള ആളുകളുടെ ജീവിതരീതിയാണ്, അത് ആർക്കും തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണം ശക്തമായിരിക്കെയാണ് ബി.ജെ.പി തലവൻ ബീഫ് വിഷയത്തിൽ ഈ നിലപാടെടുത്തത്.
‘ബീഫ് വിഷയത്തിൽ മറ്റു സംസ്ഥാനങ്ങളെടുത്ത തീരുമാനങ്ങളെക്കുറിച്ച് അഭിപ്രായം പറയാനില്ല. ഇവിടെ മേഘാലയയിൽ എല്ലാവരും ബീഫ് കഴിക്കുന്നവരാണ്. ഒരു നിയന്ത്രണവും ഇല്ല. ഞാനും ബീഫ് കഴിക്കാറുണ്ട്. മേഘാലയയിൽ നിരോധനമില്ല. ഇത് ജനങ്ങളുടെ ജീവിത രീതിയാണ്. ആർക്കും അത് തടയാനാകില്ല. ഇന്ത്യയിലും അത്തരം നിയമമില്ല. ചില സംസ്ഥാനങ്ങൾ ചില നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ട്. മേഘാലയയിൽ ഞങ്ങൾക്ക് അറവുശാലയുണ്ട്. പശുവിനെയോ പന്നിയെയോ എടുത്ത് ചന്തയിൽ കൊണ്ടുവരുന്നു. അതാണ് ആളുകളുടെ ശീലം’ -എ.എൻ.ഐയോട് ബി.ജെ.പി നേതാവ് പറഞ്ഞു.
തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്ന മേഘാലയ തെരഞ്ഞെടുപ്പ് ചൂടിലാണ്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.