അനധികൃത ഇറച്ചിവിൽപന; ബി.ജെ.പി നേതാവ് അറസ്റ്റിൽ
text_fieldsലഖ്നോ: പശുസംരക്ഷണത്തിന് നേതൃത്വം നൽകിയ ബി.ജെ.പി നേതാവ് അനധികൃത ഇറച്ചിവിൽപനക്ക് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലെ പ്രാദേശിക നേതാവ് രാഹുൽ ഠാകുറാണ് അറസ്റ്റിലായത്. ജയ്ഭീം നഗറിൽ ക്രിക്കറ്റ് ബാറ്റ് നിർമാണ യൂനിറ്റിെൻറ മറവിലായിരുന്നു ഇറച്ചിക്കച്ചവടം നടന്നിരുന്നത്. ഇതിെൻറ പേരിൽ കഴിഞ്ഞദിവസം ഇയാളെയും രണ്ട് പേരെയും ബജ്റംഗ്ദൾ പ്രവർത്തകർ മർദിച്ചിരുന്നു.
ഇതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനക്ക് ശേഷമാണ് അറസ്റ്റ്. ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 40 ക്വിൻറൽ ഇറച്ചിയും പിടികൂടി. ഇത് പശു ഇറച്ചിയാണോ എന്നറിയാൻ സാമ്പിളുകൾ ലാബിലേക്കയച്ചു. വിവിധ മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങൾ ഇവിടെനിന്ന് ലഭിച്ചതായി സർക്കിൾ ഇൻസ്പെക്ടർ യു.എൻ. മിശ്ര അറിയിച്ചു.
സംഭവം ഒതുക്കിത്തീർക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും ബജ്റംഗ്ദളിെൻറ പ്രതിഷേധത്തെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. പൊലീസ് കേസെടുക്കാൻ മടിക്കുന്നുവെന്നാരോപിച്ച് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ ഠാകുറിനെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തണമെന്ന് ആവശ്യപ്പെട്ടു.
ഠാകുറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ബി.ജെ.പി മീററ്റ് യൂനിറ്റ് പ്രസിഡൻറ് കരുണേഷ് നന്ദൻ ഗാർഗ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.