അറവുശാലകൾ അടച്ചുപൂട്ടൽ: യു.പിയിലെ ഉൽപാദകർ നിയമ നടപടി സ്വീകരിക്കും
text_fieldsലഖ്നോ: മാംസവ്യവസായം േപ്രാത്സാഹിപ്പിക്കൽ കേന്ദ്ര നയമാകുേമ്പാൾ ഉത്തർപ്രദേശിൽ അറവുശാലകൾ അടച്ചുപൂട്ടുന്നതിനെതിരെ ഇൗ രംഗെത്ത വ്യാപാരികൾ നിയമ നടപടി ആലോചിക്കുന്നു. മാംസ സംസ്കരണ, ഭക്ഷ്യ ഉൽപന്ന വ്യവസായങ്ങൾക്ക് 50 ശതമാനം സഹായം കേന്ദ്രസർക്കാർ നൽകുേമ്പാൾ യു.പിയിൽ അധികാരമേറ്റ ആദിത്യനാഥ് യോഗി സർക്കാർ യന്ത്രവത്കൃത അറവുശാലകളടക്കം പൂട്ടാനാണ് നിർദേശം നൽകിയിരിക്കുന്നത് ^ഒാൾ ഇന്ത്യ മീറ്റ് ആൻഡ് ലൈവ്സ്റ്റോക്ക് എക്സ്പോർേട്ടഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കേന്ദ്രനയവും സംസ്ഥാന സർക്കാറിെൻറ നിലപാടും യോജിച്ചുപോവുന്നതല്ല.
രാജ്യത്തിെൻറ മാംസ കയറ്റുമതിയിൽ 50 ശതമാനവും യു.പിയിൽനിന്നാണ്. ഇവിടെ വ്യവസായ ശാലകൾ അടച്ചുപൂട്ടിയാൽ 25 ലക്ഷം ആളുകളുടെ ജീവിതോപാധിയെ ബാധിക്കും. സംസ്ഥാന സർക്കാർ ഒാർഡിനൻസ് കൊണ്ടുവന്നാൽ അതിനെ കോടതിയിൽ ചോദ്യം ചെയ്യാനാണ് ഉൽപാദകരുടെ തീരുമാനം.
കശാപ്പുശാലകൾക്കും മാംസ വ്യാപാരികൾക്കുമെതിരെ മൂന്നുമാസമായി നടക്കുന്ന പ്രതിേഷധവും അക്രമവും കാരണം ഇൗ രംഗത്തുള്ളവർ കനത്ത നഷ്ടം നേരിടുകയാണ്. ഇതിനിടെ വ്യാഴാഴ്ചയും അറവുശാലകൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു. മീറത്തിലും മറ്റും വിപുലതോതിലുള്ള സംസ്കരണ ശാലകളിലടക്കം ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും പല സ്ഥാപനങ്ങളും പൂട്ടിക്കുകയും ചെയ്തു.
ശരാശരി 26,685 കോടി രൂപയുടെ മാംസ ഉൽപന്നങ്ങൾ ഇന്ത്യ ഒാേരാ വർഷവും കയറ്റുമതി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.