മതപ്രതിപത്തിയും, കർശന ദേശീയതയും: കോവിഡിന് മുമ്പ് രാജ്യം നേരിട്ട രണ്ട് ദുരന്തങ്ങൾ -മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി
text_fieldsന്യൂഡൽഹി: കോവിഡിന് മുമ്പും രാജ്യം രണ്ട് ദുരന്തങ്ങളെ നേരിട്ടിരുന്നെന്ന് മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. മതപ്രതിപത്തിയും കർശന ദേശീയതയുമാണ് ആ രണ്ട് പകർച്ചവ്യാധികളെന്നും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. പ്രസ്താവനക്കെതിരെ സംഘ് പരിവാർ രംഗത്തെത്തിയിട്ടുണ്ട്.
"ഞങ്ങളും അവരും" എന്ന സാങ്കൽപ്പിക മാനദണ്ഡം ഇന്ത്യയെ വിഭജിക്കാൻ മറഞ്ഞും രഹസ്യവുമായ പ്രത്യയശാസ്ത്രങ്ങളിലൂടെ ശ്രമിക്കുന്നു. കോവിഡിന് മുമ്പുതന്നെ സമൂഹം മറ്റ് ദുരന്തങ്ങൾക്കും ഇരയായിരുന്നു. -കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ 'ദ ബാറ്റിൽ ഓഫ് ബിലോങിങ്' എന്ന പുസ്തകത്തിന്‍റെ വെർച്വൽ ലോഞ്ചിൽ സംസാരിക്കവെയാണ് അൻസാരി ഇക്കാര്യം പറഞ്ഞത്.
'ഒരു ദുരന്തമെന്ന നിലയിൽ കോവിഡ് പിറകിലാണ്, കാരണം അതിനുമുമ്പ് നമ്മുടെ സമൂഹം മറ്റ് രണ്ട് ദുരന്തങ്ങളുടെ ഇരയായിത്തീർന്നിരുന്നു. മതത്തെ അങ്ങേയറ്റം തീവ്രമായി നിർവചിക്കുന്നു, അത് മതത്തിന്‍റെ ചില വശങ്ങളിലുള്ള ഇടപെടൽ അല്ലെങ്കിൽ തീക്ഷ്ണത എന്നിവയിലൂടെ സൂചിപ്പിക്കുന്നു. അതിന് സാമൂഹികവും സർക്കാർ സമ്മർദ്ദവും കാരണമായെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.