Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ തെരഞ്ഞെടുപ്പ്​...

ബംഗാളിൽ തെരഞ്ഞെടുപ്പ്​ പടയൊരുക്കം; നടി സ്രാബന്തി ബി.ജെ.പിയിൽ

text_fields
bookmark_border
Bengali Actor Srabanti Chatterjee Joins BJP
cancel

കൊൽക്കത്ത: ബംഗാൾ തെരഞ്ഞെടുപ്പിന്​ ഒരുങ്ങു​േമ്പാൾ പ്രമുഖരെ സ്വന്തം പക്ഷത്തെത്തിക്കാൻ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും. ബംഗാളി നടി സ്രാബന്തി ചാറ്റർജി തിങ്കാളാഴ്ച ബി.ജെ.പിയിൽ ചേർന്നു.

ബി​.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്​വാർഗിയയും സംസ്​ഥാന പ്രസിഡന്‍റ്​ ദീലീപ്​ ഘോഷും നടിയെ പാർട്ടിയിലേക്ക്​ സ്വാഗതം ചെയ്​തു.

ദിവസങ്ങൾക്ക്​ മുമ്പ്​ നടി പായൽ സർക്കാർ ബി.ജെ.പിയിൽ ചേർന്നിരുന്നു. ബി.ജെ.പി ബംഗാൾ അധ്യക്ഷൻ ദിലീപ്​ ഘോഷിന്‍റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലായിരുന്നു നടിയുടെ പാർട്ടി പ്രവേശനം.

നടൻ യഷ്​ ദാസ്​ഗുപ്​ത ബി.ജെ.പി അംഗത്വമെടുത്തതിന്​ പിന്നാലെ ക്രിക്കറ്റർ മനോജ്​ തിവാരിയും മൂന്ന്​ ബംഗാൾ സിനിമ താരങ്ങളും തൃണമൂൽ കോൺഗ്രസിനൊപ്പമെത്തിയിരുന്നു. താരങ്ങളായ രാജ്​ ചക്രബർത്തി, കഞ്ചൻ മല്ലിക്ക്​, സയോനി ഗോഷ്​ എന്നിവരാണ്​ തൃണമൂലിൽ ചേർന്നത്​.

നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തതോടെയാണ്​ സെലബ്രിറ്റിക​െള കൂ​െടക്കൂട്ടാനുള്ള ഇരുപാർട്ടികളുടെയും ശ്രമം. ബംഗാളിൽ എട്ടു ഘട്ടമായാണ്​ നിയമസഭ തെരഞ്ഞെടുപ്പ്​. മാർച്ച്​ 27നാണ്​ ആദ്യഘട്ട ​േവാ​ട്ടെടുപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly election 2021Srabanti ChatterjeeBJP
News Summary - Before Election Bengali Actor Srabanti Chatterjee Joins BJP
Next Story