മാന്യത കൈവിടരുത്, സമാധാനം കാത്തുസൂക്ഷിക്കണം; പ്രവർത്തകരോട് ആർ.ജെ.ഡി
text_fieldsപട്ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും വോട്ടെണ്ണൽ ദിനത്തിൽ അച്ചടക്കം പാലിക്കണമെന്ന് പ്രവർത്തകർക്ക് രാഷ്ട്രീയ ജനതാദളിൻെറ മുന്നറിയിപ്പ്. പടക്കം പൊട്ടിക്കരുതെന്നും മോശമായി പെരുമാറരുതെന്നും രാഷ്ട്രീയ എതിരാളികളോട് മാന്യമായി പെരുമാറണമെന്നും പാർട്ടി നിർദേശം നൽകി.
''നവംബർ 10ന് വോട്ടെണ്ണൽ നടക്കുകയാണ്. ഫലം എന്തുതന്നെയായാലും നമ്മൾ മാന്യമായി പെരുമാറണം, സമാധാനം കാത്തു സൂക്ഷിക്കണം. പ്രവർത്തകർ ആരുംതന്നെ പടക്കങ്ങൾ, നിറങ്ങൾ തുടങ്ങിവ ഉപയോഗിക്കരുത്. വിജയത്തിൻെറ ആവേശത്തിൽ യാതൊരുവിധ അച്ചടക്കരാഹിത്യവുമുണ്ടാവരുത്.'' -ആർ.ജെ.ഡി ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് ഫലത്തിലുപരി, നാടിൻെറ ഉന്നമനവും ജനങ്ങളുടെ സൗകര്യവുമാണ് നിങ്ങളുടെ രാഷ്ട്രീയത്തിൻെറ കേന്ദ്രമെന്നും പാർട്ടി മറ്റൊരു ട്വീറ്റിൽ പ്രവർത്തകരെ ഓർമിപ്പിച്ചു.
ബിഹാറിൽ തേജസ്വി യാദവിൻെറ നേതൃത്വത്തിൽ ആർ.ജെ.ഡിയും കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടുന്ന മഹാ സഖ്യവും നിതീഷ് കുമാറിൻെറ നേതൃത്വത്തിൽ ജെ.ഡി.യുവും ബി.ജെ.പിയുമുൾപ്പെടെയുള്ള എൻ.ഡി.എ സഖ്യവും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്.
ഭൂരിഭാഗം എക്സിറ്റ്പോൾ സർവേ ഫലങ്ങളും മഹാസഖ്യത്തിൻെറ വിജയമാണ് പ്രവചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.