അരുണാചൽ ഇന്ത്യയുടെ ഭാഗമല്ല, തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് വിവരമില്ല –ചൈന
text_fieldsന്യൂഡൽഹി: അരുണാചൽപ്രദേശിനെ അംഗീകരിച്ചിട്ടില്ലെന്നും തങ്ങളുടെ തെക്കൻ തിബത്ത് മേഖലയാണിതെന്നും ചൈന. അരുണാചലിലെ ഇന്തോ-ചൈന അതിർത്തിയിൽനിന്ന് അഞ്ചുപേരെ ചൈനയുടെ ജനകീയ വിമോചന സേന (പി.എൽ.എ) തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന സംഭവത്തിൽ തങ്ങൾക്ക് വിവരമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയൻ തിങ്കളാഴ്ച പറഞ്ഞു.
അരുണാചലിലെ അപ്പർ സുബൻസിരി ജില്ലയിൽ നിന്നുള്ള അഞ്ചുപേരെക്കുറിച്ച വിവരങ്ങളന്വേഷിച്ച് ശനിയാഴ്ചയാണ് ഇന്ത്യൻ സൈന്യം ചൈനക്ക് സന്ദേശം കൈമാറിയത്. തഗിൻ ഗോത്രക്കാരായ ടോച്ച് സിങ്കാം, പ്രസാദ് റിങ്ലിങ്, ടോങ്ട്ടു ഇബിയ, ടനു ബകർ, ങ്കറു ദിരി എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. സംഘത്തിലുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ട് തിരിച്ചെത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോയ വിവരമറിയുന്നത്. സൈന്യം റോന്തുചുറ്റുന്ന മേഖലയായ സെറ-ഏഴിൽ വെച്ചാണ് ചൈനീസ് സേന കൂടെയുള്ളവരെ തട്ടിക്കൊണ്ടുപോയതെന്ന് ഇവർ അറിയിക്കുകയായിരുന്നു.
വിഷയം നയതന്ത്രതലത്തിലേക്ക് ഇന്ത്യ കൊണ്ടുവന്നിട്ടില്ലെന്നും അതിർത്തിയിലെ ഇരു സൈനിക പോസ്റ്റുകൾക്കിടയിലാണ് ഇപ്പോൾ ചർച്ചയെന്നും പേരു വെളിപ്പെടുത്താത്ത ഉേദ്യാഗസ്ഥൻ പറഞ്ഞു. വിഷയത്തിൽ കൂടുതൽ വ്യക്തതക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കാട്ടിലും മലയിലും കൃത്യമായ അതിർത്തിരേഖയില്ലാത്തതിനാൽ വേട്ടക്കു പോയവർ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിയിരിക്കാമെന്നും അത് സ്വാഭാവികമാണെന്നും ഇന്ത്യൻ സേന വക്താവ് ലെഫ്. കേണൽ ഹർഷ് വർധൻ പാണ്ഡെ പറഞ്ഞു.
ചൈനക്ക് സന്ദേശമായി തിബത്തന്‍ ഭടന്രാം മാധവിെൻറ അന്ത്യോപചാരം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭൂപ്രദേശത്ത് ചൈന കൈയേറ്റങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട തിബത്തന്‍ ഭടന് ബി.ജെ.പി നേതാവ് രാം മാധവ് ലേയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട തിബത്തന്‍ സ്പെഷല്‍ േഫ്രാണ്ടിയര് ഫോഴ്സിലെ നയിമ ടെന്സിന് ആണ് അന്ത്യോപചാരം അര്‍പ്പിച്ചത്. ചൈനക്കുള്ള സന്ദേശമെന്ന നിലയില്‍ ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ച രാം മാധവ് പിന്നീട് അത് മായ്ക്കുകയും ചെയ്തു.
ചടങ്ങില്‍ പങ്കെടുത്ത തിബത്തന്‍ ഭടന്മാര് ദലൈലാമയോടും തിബത്തന്‍ പതാകയോടും ഇന്ത്യന്‍ ദേശീയ പതകയോടുമുള്ള കൂറ് പ്രകടിപ്പിച്ചു. തിബത്തന്‍ അഭയാര്‍ഥികളില്‍നിന്ന് റിക്രൂട്ട് ചെയ്യുന്നതാണ് ഇന്ത്യന്‍ സേനക്ക് കീഴിലുള്ള സ്പെഷല്‍ േഫ്രാണ്ടിയര് ഫോഴ്സ്. ഈ പ്രത്യേക സേനയില്‍ ഇപ്പോള്‍ 3500 അംഗങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.