ദലിതനായതിനാൽ രാഷ്ട്രപതി പാവങ്ങളോടൊപ്പം നിൽക്കുമെന്ന് കരുതാനാവില്ല-ജിഗ്നേഷ് മേവാനി
text_fieldsകര്‍ഷകരുടേയും പ്രതിപക്ഷത്തിന്‍റെയും പ്രതിഷേധം അവഗണിച്ചുകൊണ്ട് കാര്‍ഷിക ബില്ലില്‍ ഒപ്പിട്ട രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിമര്‍ശിച്ച് ദലിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി.
പട്ടികജാതികാരനാണെങ്കിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവരോടൊപ്പം നില്‍ക്കുമെന്ന് കരുതാനാവില്ലെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
പട്ടിക ജാതിയില്‍പ്പെട്ട ആളായതുകൊണ്ടുമാത്രം ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ദളിതരുടെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ക്കുവേണ്ടി ചിന്തിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് മേവാനി പറഞ്ഞു. എന്നാല്‍ ഉയര്‍ന്നതെന്ന് വിളിക്കപ്പെടുന്ന ജാതിയില്‍ (ബ്രാഹ്മണര്‍ ഉള്‍പ്പെടെ)ജനിച്ചതുകൊണ്ട് ഒരാള്‍ ദരിദ്രര്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആളാകണം എന്നില്ലെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.
This means that only because Kovind belongs to Schedule Castes, one can't expect him to think in the interest of poor, marginalised, Dalits and farmers. And only because one is born ( due to biological accident) in a so called upper caste (including Brahmins) may not be anti-poor https://t.co/TV9VJIFV9B
— Jignesh Mevani (@jigneshmevani80) September 27, 2020
രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കിടെയാണ് ഞായറാഴ്ച ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചത്. ബില്ലുകളില്‍ ഒപ്പുവെക്കരുതെന്നും പാര്‍ലമെന്റില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കണമെന്നും പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചിരുന്നു. ഈ ആവശ്യം തള്ളിയാണ് പ്രസിഡന്‍റ് ബില്ലിന് അംഗീകാരം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.