Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Raj Kundra
cancel
Homechevron_rightNewschevron_rightIndiachevron_right'എന്നെ...

'എന്നെ ബലിയാടാക്കുകയായിരുന്നു'; നീലചിത്രകേസിൽ ജാമ്യഹരജി നൽകി രാജ്​ കുന്ദ്ര

text_fields
bookmark_border

മുംബൈ: നീലചിത്ര നിർമാണ വിതരണകേസിൽ അറസ്റ്റിലായ ബോളിവുഡ്​ താരം ശിൽ​പ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയു​മായ രാജ്​ കുന്ദ്ര​യുടെ ജാമ്യത്തിനായി നീക്കം. മുംബൈ മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ കോടതിയിൽ ജാമ്യഹരജി ഫയൽ ചെയ്​തു.

വ്യക്തമായ തെളിവുകളില്ലാതെ കേസിൽ തന്നെ ബലിയാടാക്കുകയാണെന്നും മുംബൈ പൊലീസ്​ തനിക്കെതിരായ അന്വേഷണം പ്രായോഗികമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും ഹരജി അപേക്ഷയിൽ പറയുന്നു.

കേസുമായി ബന്ധപ്പെട്ട്​ രാജ്​ കുന്ദ്രക്കും മറ്റു മൂന്നുപേർക്കുമെത​ിരെ ക്രൈം ബ്രാഞ്ച്​ ഉപകുറ്റപത്രം സമർപ്പിച്ചിരുന്നു. നീലചിത്രം നിർമിച്ച്​ മൊബൈൽ ആപ്ലിക്കേഷനുകളായ ഹോട്ട്​ഷോട്ട്​, ബോളിഫെയിം എന്നിവയിലൂടെ വിതരണം ചെയ്​തുവെന്നുമാണ്​ ഇവർക്കെതിരായ കേസ്​.

ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെടെ ഒമ്പതുപേരിൽ എട്ടുപേർക്കും ജാമ്യം ലഭിച്ചതായും തുല്യതയുടെ അടിസ്​ഥാനത്തിൽ തനിക്കും ജാമ്യം ലഭിക്കണമെന്നും അഭിഷാകനായ പ്രശാന്ത്​ പട്ടീൽ മുഖേന സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു.

ആദ്യകുറ്റപത്രത്തിൽ ഹോട്ട്​ഷോട്ടുമായുള്ള തന്‍റെ ബന്ധം വിവരിക്കുന്ന തെളിവുകൾ ഒരംശം പോലുമില്ലെന്നും ഹരജിയിൽ പറയുന്നു. കൂടാതെ മതിയായ തെളിവുകളില്ലാതെയാണ്​ തന്നെ അറസ്റ്റ്​ ചെയ്​തതെന്നും പ്രചോദിത അന്വേഷണമാണ്​ നടക്കുന്നതെന്നും അതിൽ അനു​ബന്ധ കുറ്റപത്രം ഫയൽ ചെയ്​തതായും പറയുന്നു.

സമൂഹത്തിൽ ആഴ​ത്തിൽ വേരുള്ള വ്യക്തിയെന്ന നിലയിലും ഇന്ത്യക്കാര​െനന്ന നിലയിലും ഹോട്ട്​ഷോട്ട്​, ബോളിഫെയിം എന്നീ കമ്പനികളുമായി 10 മാ​സം മാത്രം ചേർന്നു പ്രവർത്തിക്കുകയാണ്​ ചെയ്​തത്​. അനുബന്ധ കുറ്റപത്രത്തിൽ നീലചിത്രം ഷൂട്ട്​ ചെയ്​തിരുന്ന ഒരു സ്​ഥലത്തുപോലും കുന്ദ്രയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി​ വ്യക്തമാക്കുന്നില്ലെന്നും ഹരജിയിൽ പറയുന്നു. തിങ്കളാഴ്ച കുന്ദ്രയുടെ ജാമ്യഹരജി കോടതി പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shilpa shettyRaj Kundraporn racket case
News Summary - being made scapegoat Raj Kundra moves bail plea in magistrate court
Next Story