ഇതര മതത്തിലെ െപൺകുട്ടിയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ സംഭവം: ശ്രീരാംസേന പ്രവർത്തകർ കസ്റ്റഡിയിൽ
text_fieldsബംഗളൂരു: ഇതര മതത്തിലെ െപൺകുട്ടിയെ പ്രണയിച്ചതിെൻറ പേരിൽ കർണാടകയിൽ മുസ്ലിം യുവാവിനെ കൊലപ്പെടുത്തി റെയിൽവെ ട്രാക്കിൽ തള്ളിയ സംഭവത്തിൽ സംഭവത്തിൽ എട്ടു പേരെ റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു. തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാംസേന ഹിന്ദുസ്ഥാന്റെ പ്രവർത്തകരടങ്ങിയ സംഘത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്.
Karnataka Interfaith Relationship Murder: Was Muslim Youth Arbaz Mulla Killed Over Rs 17k Bribe to Ram Sene? https://t.co/BOIN8TsWpu
— Nikhila Henry (@NikhilaHenry) October 4, 2021
മൃതദേഹം കണ്ടെത്തിയ റെയിൽവെ ട്രാക്കിന് സമീപത്തെ റോഡരികിൽ നിർത്തിയിട്ടിരുന്ന ശ്രീരാംസേന ഹിന്ദുസ്ഥാൻ എന്ന സ്റ്റിക്കർ പതിച്ച ആംബുലൻസും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബെളഗാവി ജില്ലയിലെ ഖാനാപുരിലെ റെയിൽവെ ട്രാക്കിലാണ് അർബാസ് അഫ്താബ് മുല്ല (24) എന്ന യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തലയും ഉടലുമെല്ലാം വേർപ്പെട്ട നിലയിലായിരുന്നു.
Watch (English Captions)
— HindutvaWatch (@HindutvaWatchIn) October 2, 2021
Arbaz Mulla, a Muslim youth who was in an interfaith relationship was beheaded by the members of Hindu militant group Ram Sena in Indian state of Karnataka.
Ram Sena is part of Sangh Parivar, the groups associated with the RSS. pic.twitter.com/XZZn8InPGs
പെൺകുട്ടിയുടെ പിതാവ്, ശ്രീരാംസേന പ്രവർത്തകനായ പുന്ദലിക് മഹാരാജ്, ബിർജെ എന്നിവരും കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടും. ബെളഗാവിയിലെ ഖാനാപുരിൽ കാർ ഡീലറായ സർബാസിനെ ദിവസങ്ങൾക്ക് മുമ്പാണ് വീടിന് സമീപത്തെ ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചതിന്‍റെ പേരിൽ ക്രൂരമായി കൊലപ്പെടുത്തി റെയിൽവെ ട്രാക്കിൽ തള്ളുന്നത്. ഇരു കുടുംബങ്ങളും തമ്മിൽ പ്രശ്നം പറഞ്ഞ് ഇരുവരും തമ്മിൽ ബന്ധം തുടരില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ശ്രീരാംസേന പ്രവർത്തകർ വിഷയത്തിൽ ഇടപെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് സർബാസിന്‍റെ മാതാവ് നസീം ഷെയ്ക്കിന്റെ ആരോപണം.
Six months before Muslim youth Arbaz Mulla was allegedly killed at #Belagavi, he had earnestly tried to avoid what he felt was a threat to his life from the right-wing outfit, Ram Sene, his family told @NikhilaHenry.
— Raghav Bahl (@Raghav_Bahl) October 4, 2021
Read on @TheQuint. https://t.co/j1SucRLntT
''ആദ്യം പ്രമോദ് മഹാരാജ്, ബിർജെ തുടങ്ങിയവർ ഉൾപ്പെടെ ചേർന്നാണ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. ആദ്യം 7000 രൂപ നൽകി. പിന്നീട് 90000 രൂപ ആവശ്യപ്പെട്ടുവെന്നും ഇത് നൽകി പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകനെ കൊലപ്പെടുത്തിയത്''.
"He was constantly receiving threats from members of Ram Sena and the girl's family," says the mother of Arbaz Mulla, who was beheaded over an interfaith affair in Karnataka. Full video: https://t.co/BpIlaoVFJg#JusticeForArbaaz #Arbaz #ArbazMulla pic.twitter.com/8HtuOD5geF
— The Cognate (@TheCognate_) October 3, 2021
പ്രതികൾക്ക് ശിക്ഷലഭിക്കുന്നതുവരെ നീതിക്കായി പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.
#Karnataka
— scroll.in (@scroll_in) October 3, 2021
The mutilated body of Arbaz Aftab Mulla was found on a railway track on September 28.
Post-mortem report has revealed stab injuries on his head.https://t.co/MHAYo4qma4
കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച എ.ഐ.എം.ഐ.എം ബെളഗാവിയിൽ പ്രതിഷേധ പരിപാടി നടത്തും. എ.ഐ.എം.ഐ.എം പ്രസിഡൻറ് അസദുദ്ദീൻ ഒവൈസിയെ ക്ഷണിക്കുമെന്നും നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.