എൻ.ഡി.ടി.വി വിലക്കിനെ ന്യായികരിച്ച് വെങ്കയ്യ നായിഡു
text_fieldsന്യൂഡൽഹി: എൻ.ഡി.ടി.വി ഹിന്ദി ചാനൽ ഒരു ദിവത്തേക്ക് വിലക്കാനുളള സർക്കാർ തീരുമാനത്തെ ന്യായീകരിച്ച്കേന്ദ്രമന്ത്രി െവങ്കയ്യ നായിഡു. ചാനലിെൻറ വിലക്കിനെതിരായി വന്ന പ്രതികരണങ്ങളെല്ലാം തന്നെ രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. പത്താൻകോട്ട് ഭീകരാക്രമണത്തിെൻറ തൽസമയ സംപ്രഷണത്തിനിടക്ക് രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ റിപ്പോർട്ട് ചെയ്തതിനാണ് എൻ.ഡി.ടി.വിയെ ഒരു ദിവസത്തേക്ക് വിലക്കാൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.പി.എ സർക്കാരിെൻറ ഭരണക്കാലത്ത് 21 വ്യത്യസ്ത സംഭവങ്ങളിലായി നിരവധി ടി.വി ചാനലുകളെ സർക്കാർ വിലക്കുകയുണ്ടായി. ഒരു ദിവസം മുതൽ രണ്ട് മാസം വരെ ഇത്തരത്തിൽ യു.പി.എ സർക്കാർ ചാനലുകളെ വിലക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന ദ്യശ്യങ്ങൾ സംപ്രേഷണം െചയ്തതിനാലാണ് എൻ.ഡി.ടി.വിയെ സർക്കാർ വിലക്കാനായി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എൻ.ഡി.ടി.വിക്കെതിരായ നടപടി പുതിയതായി ഉണ്ടാക്കിയ നിയമത്തിെൻറ അടിസ്ഥാത്തിലുള്ളതല്ല. 26/11 മുംബൈ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഇത്തരം സംഭവങ്ങളിൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ച് വിവിധ എജൻസികൾ സർക്കാരിന് ശിപാർശ സമർപ്പിച്ചിരുന്നു വെങ്കയ്യ നായിഡു പറഞ്ഞു.
ചാനലിെൻറ നിരോധനത്തെ അടിയന്തരാവസ്ഥക്ക് സമാനമല്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ബി.ജെ.പി നേതാക്കളും പ്രവർത്തകരും അടിയന്തരാവസ്ഥയുടെ ദൂഷ്യഫലങ്ങൾ അനുഭവിച്ചിരുന്നവരാണന്നായിരുന്നു മറുപടി. വീണ്ടും ഒരു അടിയന്തരാവസ്ഥ കൊണ്ടു വരുന്നതിനെ കുറിച്ച് ചിന്തിക്കാൻ ആവില്ല പ്രത്യേകിച്ചും മാധ്യമങ്ങൾക്കു മേൽ നിയന്ത്രണം കൊണ്ടു വരുന്ന കാര്യത്തിൽ. ഉത്തരവാദിത്തപ്പെട്ട സംഘടനയാണ് എഡിറ്റേഴ്സ് ഗിൽഡ് 1995ലെ കേബിൾ ടി.വി റെഗുലേഷൻ ആക്ട് അനുസരിച്ച് രാജ്യത്തിെൻറ െഎക്യത്തിനും അഖണ്ഡതക്കും ഭീഷണിയാവുന്ന ചാനൽ പരിപാടികൾ സർക്കാറിന് നിരോധിക്കാവുന്നതാണ്. ന്യുനപക്ഷമായ ഒരു ചെറു വിഭാഗം ജനങ്ങൾ മാത്രമാണ് സർക്കാറിനെ വിമർശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.