ഇൗ പെൺകരുത്തിൽ വിശ്വസിച്ച്...
text_fieldsന്യൂഡൽഹി: ഒരു പെണ്ണിെൻറ കരുത്തിൽ വിശ്വാസമർപ്പിച്ച് സ്വതന്ത്രനായി സഞ്ചരിക്കുകയാണ് അസം മുഖ്യമന്ത്രി. സ്വതന്ത്ര ഇന്ത്യയുടെ 68 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാന മുഖ്യമന്ത്രിയുടെ സുരക്ഷാചുമതല ഏൽപ്പിക്കെപ്പട്ടത് ഒരു വനിതാ ഉദ്യോഗസ്ഥയുടെ കൈകളിൽ. അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാളിെൻറ സുരക്ഷാചുമതലയാണ് എസ്.പി സുഭാഷിണി ശങ്കരൻ വഹിക്കുന്നത്.
സങ്കീർണ പ്രശ്നങ്ങളാൽ കലുഷിതമായ നാടാണ് അസം. അവിടെ സംസ്ഥാന സർക്കാറിലെ ഒന്നാമെൻറ സുരക്ഷ ഇൗ പെൺകൈകളിൽ ഏൽപ്പിക്കുേമ്പാൾ ആ കരുത്തിൽ ഉത്തമ വിശ്വാസം അർപ്പിക്കുകയാണ് അധികാരികളും.
മുഖ്യമന്ത്രിമാരുടെ സുരക്ഷാചുമതല വഹിക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ ഒാഫീസറാണ് സുഭാഷിണി. െഎ.പി.എസ് പശ്ചാത്തലമില്ലാത്ത കുടുംബത്തിൽ നിന്നുവന്ന സുഭാഷിണി തെറ്റുകളുണ്ടാകാനുള്ള സാധ്യത പോലും ഇല്ലാത്ത തരത്തിലാണ് പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നത്.
മുഖ്യമന്ത്രി എവിടെ സന്ദർശനം നടത്തുേമ്പാഴും അതിനു മുന്നോടിയായി അസം പൊലീസിലെ പ്രത്യേക ടീമുകൾ സംയുക്തമായി പഴുതറ്റ സുരക്ഷ ഒരുക്കുന്നു. ഇൗ പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത് എസ്.പി സുഭാഷിണി ശങ്കരനും.
പുഞ്ചിരിച്ചുകൊണ്ട് പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും തീവ്രവാദ പ്രശ്നങ്ങൾപോലും നയപരമായി കൈകാര്യം ചെയ്യാനുമുള്ള ഇവരുടെ കഴിവാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന ആദ്യ വനിതാ ഒാഫീസറായി ഇവരെ നിയമിക്കുന്നതിനിടയാക്കിയതും. അധിക ദിവസവും 15-–18മണിക്കൂർ ജോലി ചെയ്യേണ്ടി വരും. എന്നാൽ, അതെല്ലാം വെല്ലുവിളി പോലെ ഏറ്റെടുത്ത് പ്രവർത്തനങ്ങൾ കൃത്യമായി പൂർത്തീകരിക്കുന്നതിലാണ് സുഭാഷിണി സന്തോഷം കണ്ടെത്തുന്നത്. ഒഴിവുകിട്ടുന്ന സമയത്ത് ജീവചരിത്രങ്ങൾ വായിക്കാനും പാട്ടുകൾ കേൾക്കാനുമാണ് സുഭാഷിണിക്ക് താൽപര്യം.
പൊലീസുകാർക്ക് വെല്ലുവിളികൾ നിറഞ്ഞ നാടാണ് അസം. ക്രമസമാധാന–വർഗീയ പ്രശ്നങ്ങൾ, കലാപങ്ങൾ, കള്ളക്കടത്ത്്്, വന്യജീവികളെ വേട്ടയാടൽ, മയക്കുമരുന്ന് തുടങ്ങി വിവിധ പ്രശ്നങ്ങളെയാണ് അസം പൊലീസ് നേരിടേണ്ടിവരുന്നത്. അതിർത്തി നുഴഞ്ഞുകയറ്റം പോലുള്ള പ്രശ്നങ്ങൾ മൂലം സുരക്ഷാ സംവിധാനങ്ങൾ കൂടുതലായി ഒരുക്കണം.
മുഖ്യമന്ത്രിയുടെ സുരക്ഷാചുമതല ഒരുക്കുന്ന എസ്.പി ആയി ചുമതല ഏൽക്കും മുമ്പ് അസമിലെ വിവിധ സ്റ്റേഷനുകളിൽ സുഭാഷിണി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗോഹട്ടിയിലെ അസാര െപാലീസ് സ്റ്റേഷനിൽ പ്രബേഷണൽ എ.എസ്.പി ആയാണ് ഒൗദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അസമിലെ വർഗീയ പ്രശ്നങ്ങൾ നയപരമായി കൈകാര്യം ചെയ്യാൻ സുഭാഷിണിക്ക് ആയിട്ടുണ്ട്.
സത്രീകളും ഭീകരവാദവും എന്ന വിഷയത്തിൽ എം.ഫിൽ ഗവേഷണം നടത്തിയ സുഭാഷിണി എൽ.ടി.ടി.ഇയുടെ ചാവേറുകളെ കുറിച്ചും പഠിച്ചിട്ടുണ്ട്. ഇത് അതിർത്തി– രാഷ്ട്രീയ – സാമൂഹിക പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ സുഭാഷിണിയെ വളരെ സഹായിച്ചു.
ആദ്യമെല്ലാം പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും പതുക്കെ ആളുകൾ അതുമായി ഇഴുകിചേരുകയും സ്ത്രീ ആയത് കൂടുതൽ നല്ലതാണ് എന്ന തരത്തിൽ പെരുമാറുകയും ചെയ്യുന്നുവെന്ന് സുഭാഷിണി പറയുന്നു. ഒരു ടീമിലെ എല്ലാവരും ഒരേ പോലെ പ്രവർത്തിക്കുകയാണെങ്കിൽ പരസ്പരമുള്ള ബഹുമാനം ഉയരുകയേ ഉള്ളൂവെന്നും അവർ പറയുന്നു.
അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം സംസാരിക്കുക, ആവശ്യമെങ്കിൽ ദൃഢമായ തീരുമാനങ്ങളെടുക്കുക, നിയമപരമായതിനു മാത്രം സമ്മതം മൂളുക എന്നതാണ് തെൻറ വിജയ രഹസ്യമെന്ന് സുഭാഷിണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.