ആർട്ടിക്കൾ 370 റദ്ദാക്കിയതിനെതിരായ ഹരജികൾ ജസ്റ്റിസ് രമണയുടെ ബെഞ്ച് പരിഗണിക്കും
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കൾ 370 റദ്ദാക്കിയതിനെതിരായ ഹരജികൾ ജസ്റ്റിസ് രമ ണയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഒക്ടോബർ ഒന്നിനായിരിക്കും ഹരജിയിൽ വാദം കേൾക്കുക. ആർട്ടിക്കൾ 370 റദ്ദാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജികളിലെ വാദം.
ഹരജികളിൽ കേന്ദ്രസർക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ഹരജികളാണ് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, കശ്മീരിൽ പകൽ സമയ കർഫ്യു പിൻവലിച്ചു.
കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്. 1954ലാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം അനുച്ഛേദം ഇന്ത്യൻ ഭരണഘടനയോട് കൂട്ടിച്ചേർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.