ഗ്രാന്‍റ് വിതരണത്തില്‍ 26,000 കോടിയുടെ ക്രമക്കേടെന്ന് സി.എ.ജി റിപ്പോര്‍ട്ട്
text_fieldsന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ 26,000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന്‍െറ വിവരങ്ങളുമായി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. ഊര്‍ജ വകുപ്പും ആരോഗ്യമന്ത്രാലയവും മൂന്നു വര്‍ഷത്തിനിടെ നടത്തിയ ഗ്രാന്‍റ് വിതരണത്തിലാണ് വന്‍തുകയുടെ ക്രമക്കേട് കണ്ടത്തെിയത്. എത്ര തുക, ആര്‍ക്ക്, എന്ത് ആവശ്യത്തിന് നല്‍കിയെന്ന വിവരങ്ങളൊന്നും രണ്ടു മന്ത്രാലയത്തിലും ഇല്ളെന്ന് പരിശോധനയില്‍ വ്യക്തമായി. കേന്ദ്ര സര്‍ക്കാറിന്‍െറ ഫിനാന്‍ഷ്യല്‍ അക്കൗണ്ട് സംബന്ധിച്ച ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് സി.എ.ജി ഇക്കാര്യം പുറത്തുവിട്ടത്.
സംസ്ഥാന സര്‍ക്കാറുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭം തുടങ്ങി പൊതുജനതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള പ്രത്യേക പദ്ധതിക്കുള്ള സഹായമായാണ് കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്‍റ് നല്‍കുന്നത്. ഗ്രാന്‍റ് തുക പ്രതിവര്‍ഷം അഞ്ചു കോടിക്ക് മുകളിലാണെങ്കില്‍ പണം നല്‍കുന്ന കേന്ദ്ര മന്ത്രാലയവും പണം സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍, അല്ളെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനം എന്നിവര്‍ തമ്മില്‍ ധാരണപത്രം ഒപ്പുവെക്കണമെന്നാണ് കേന്ദ്രത്തിന്‍െറ ജനറല്‍ ഫിനാന്‍ഷ്യല്‍ ചട്ടം (2005) പറയുന്നത്. കേന്ദ്ര സര്‍ക്കാറിന്‍െറ എല്ലാ വകുപ്പുകള്‍ക്കും ബാധകമായ ചട്ടം പാടെ ലംഘിക്കപ്പെട്ടു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ, ആരോഗ്യമന്ത്രാലയം പലതവണ അഞ്ചു കോടിയിലധികം തുക ഗ്രാന്‍റ് നല്‍കിയെങ്കിലും ധാരണപത്രം ഒപ്പുവെച്ചിട്ടില്ല. ഊര്‍ജ മന്ത്രാലയത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷം നല്‍കിയ ഗ്രാന്‍റ് സംബന്ധിച്ച് കേന്ദ്രീകൃത കണക്കുപോലുമില്ളെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്രാന്‍റ് വിതരണം സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിച്ചതും കണക്കുകള്‍ സൂക്ഷിക്കാത്തതും രണ്ടു തരത്തിലുള്ള ക്രമക്കേടിനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഗ്രാന്‍റിന്‍െറ പേരില്‍ വലിയതോതില്‍ വെട്ടിപ്പ് നടത്തിയിരിക്കാനുള്ള സാധ്യതയാണ് ഒന്ന്. ഗ്രാന്‍റ് തുക വകമാറ്റി ചെലവഴിച്ചിരിക്കാനുള്ള സാധ്യതയുമുണ്ട്. രണ്ടായാലും വലിയ തുകയാണ് അനധികൃതമായി ചോര്‍ന്നുപോയതെന്ന് സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.