ബംഗാളും അസമും ശാന്തം
text_fieldsകൊൽക്കത്ത/ഗുവാഹതി/ഷില്ലോങ്: പൗരത്വ ഭേദഗതി നിയമത്തിൽ ഇളകിമറിഞ്ഞ പശ്ചിമബംഗാളും അസമും ശാന്തമാകുന്നു. ബുധനാഴ്ച പകൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. ചൊവ്വാഴ്ച രാത്രി ബംഗാളിലെ ഹൗറ ജില്ലയിലെ സാൻക്രയിൽ ഭാഗത്ത് പ്രതിഷേധക്കാരുടെ ബോംബാക്രമണത്തിൽ ഹൗറ സിറ്റി െഡപ്യൂട്ടി കമീഷണർക്കും മറ്റു രണ്ടുപേർക്കും പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുടെ പേരിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് 354 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. സാധാരണനില പ്രാപിക്കുന്ന അസമിൽ ദിബ്രുഗഢ് മേഖലയിലെ കർഫ്യൂവിൽ ബുധനാഴ്ച രാവിലെ ആറു മുതൽ 14 മണിക്കൂർ നേരത്തേക്ക് അയവുവരുത്തി.
സംഘർഷത്തെ തുടർന്ന് ഡിസംബർ 11 മുതൽ ഗുവാഹതിയിൽ ഏർപ്പെടുത്തിയ കർഫ്യൂ ചൊവ്വാഴ്ച പിൻവലിച്ചിരുന്നു. സംസ്ഥാനത്ത് കടകേമ്പാളങ്ങളും ബാങ്കുകളും തുറന്നു പ്രവർത്തിച്ചു. ട്രെയിൻ ഉൾപ്പെടെ വാഹനങ്ങൾ സാധാരണപോലെ സർവിസ് നടത്തി. അതേസമയം, സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണ്. മൊബൈൽ ഇൻറർനെറ്റ് സംവിധാനവും പുനഃസ്ഥാപിച്ചിട്ടില്ല.
മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിൽ കർഫ്യൂവിൽ 14 മണിക്കൂർ നേരത്തേക്ക് അയവുവരുത്തി. എന്നാൽ, ഇവിടെയും മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.