ബംഗാൾ മുറിക്കാൻ മുറവിളിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനും; ഉത്തര ബംഗാളിനെ കേന്ദ്ര ഭരണ പ്രദേശമെങ്കിലും ആക്കണം
text_fieldsകൊൽക്കത്ത: ഉത്തര ബംഗാളിലും മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ ജംഗ്ൾമഹലിലും പ്രത്യേക സംസ്ഥാനങ്ങളെന്ന ആവശ്യത്തിന് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച പാർട്ടി എം.പി ജോൺ ബാർലക്കൊപ്പം മാധ്യമങ്ങളെ കണ്ടാണ് പ്രത്യേക സംസ്ഥാനമോ അെല്ലങ്കിൽ കേന്ദ്രഭരണമോ ആക്കണമെന്ന നിർദേശം ഉന്നയിച്ചത്.
സ്വാതന്ത്ര്യത്തിന് 75 വർഷം പൂർത്തിയായിട്ടും ഉത്തര ബംഗാളിൽ വികസനം തീരെയുണ്ടായില്ലെന്നും ചികിത്സക്കും ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റിടങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും ദിലിപ് ഘോഷ് പറഞ്ഞു. ഇതിന് ഉത്തരവാദി മുഖ്യമന്ത്രി മമത ബാനർജിയാണ്. ഇതേ സ്ഥിതിതന്നെയാണ് ജംഗ്ൾമഹലിലും.
ജൂൺ 13നാണ് ഉത്തര ബംഗാളിൽ പ്രത്യേക കേന്ദ്ര ഭരണ പ്രദേശം ആവശ്യപ്പെട്ട് ബാർള രംഗത്തെത്തിയത്. ബിഷ്ണുപൂരിൽനിന്നുള്ള ബി.ജെ.പി എം.പി സൗമിത്ര ഖാൻ ജംഗ്ൾമഹലിന് സമാന പദവി തേടി വൈകാതെ മുറവിളി കൂട്ടി. തൃണമൂലും മറ്റു കക്ഷികളും ഇതിനെതിരെ ശക്തമായി രംഗത്തെത്തിയതോടെ ഇരുവരും നിലപാട് മയപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.