ഉപതെരഞ്ഞെടുപ്പ് ദിവസം ഭവാനിപൂരിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണം -തെര. കമീഷനെ സമീപിച്ച് ബി.ജെ.പി
text_fieldsകൊൽക്കത്ത: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സെപ്റ്റംബർ 30ന് ഭവാനിപൂരിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. ബി.ജെ.പി നേതാവ് ദിലീപ് ഘോഷിനെ ആക്രമിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് നീക്കം.
ഭവാനിപൂരിൽ സ്വതന്ത്രവും ന്യായവുമായ തെരഞ്ഞെടുപ്പ് നടത്താൻ എല്ലാ പോളിങ് ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണം. മണ്ഡലത്തിൽ 144ാം വകുപ്പ് പ്രഖ്യാപിക്കണം -പശ്ചിമബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ നേരിൽകണ്ട് ബി.െജ.പി നേതാക്കൾ ആവശ്യപ്പെട്ടു. സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് മണ്ഡലത്തിെൻറ ക്രമസാമാധാന പരിപാലന ചുമതല കൊൽക്കത്ത പൊലീസിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാൻ അനുവദിക്കരുതെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ആരിഫ് അഫ്താബിനോട് ബി.ജെ.പി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി മമത ബാനർജി ഉപതെരഞ്ഞെടുപ്പ് നേരിടുന്ന മണ്ഡലമാണ് ഭവാനിപൂർ. തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സുേവന്ദു അധികാരിയോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു മമത. തുടർന്നാണ് രണ്ടുതവണ നിയമസഭയിലെത്തിയ സ്വന്തം മണ്ഡലമായ ഭവാനിപൂരിൽനിന്ന് ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ മമത തയാറായത്. അതിനാൽ തന്നെ നേതാക്കൾക്കെതിരെ ആക്രമണം ഉണ്ടാകുമെന്നാണ് ബി.ജെ.പിയുടെ ആരോപണം.
മമതയുടെ എതിർ സ്ഥാനാർഥിയായ പ്രിയങ്ക തിബ്രേവാളിന് േവണ്ടി പ്രചാരണത്തിനിറങ്ങിയ ബംഗാൾ ബി.ജെ.പി മുൻ അധ്യക്ഷൻ ദിലീപ് ഘോഷിന് നേരെ കഴിഞ്ഞദിവസം ആക്രമണമുണ്ടായിരുന്നു. തൃണമൂൽ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബി.ജെ.പിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.