മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തോട് േചർന്നുപോകാനാവില്ല; ബി.ജെ.പി വനിത നേതാവ് പാർട്ടി വിട്ടു
text_fieldsകൊൽക്കത്ത: ഡൽഹി കലാപത്തിെൻറ പശ്ചാത്തലത്തിൽ ബംഗാൾ ബി.ജെ.പി നേതാവും നടിയുമായ സുഭദ് ര മുഖർജി പാർട്ടി വിട്ടു. അനുരാഗ് ഠാകുറും കപിൽ മിശ്രയും ഉൾപ്പെടെ നേതാക്കളുള്ള പാർട്ടിയിൽ തുടരാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കി.
2013ൽ ബിജെ.പിയിൽ ചേർന്ന സുഭദ്ര ബാനർജി രാജിക്കത്ത് പാർട്ടി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷിന് അയച്ചുകൊടുത്തു. ഏറെ പ്രതീക്ഷയോടെയാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്ന് അവർ രാജിക്കത്തിൽ വ്യക്തമാക്കി. എന്നാൽ, കുറച്ചു വർഷങ്ങളായി കാര്യങ്ങൾ ശരിയായ രീതിയിലല്ല പോകുന്നത്. വിദ്വേഷവും ജനങ്ങളെ മതത്തിെൻറ അടിസ്ഥാനത്തിൽ വിലയിരുത്തുന്നതും ബി.ജെ.പിയുടെ തത്ത്വശാസ്ത്രമായിരിക്കുന്നു. ഈ രീതിയിലുളള രാഷ്ട്രീയത്തോട് ചേർന്നുപോകാനാവില്ല.
എന്തിനാണ് സഹോദരങ്ങൾ പരസ്പരം മതത്തിെൻറ പേരിൽ തലയറുക്കുന്നത്. ഡൽഹി കലാപത്തിൽ 40ലേറെ പേർ കൊല്ലപ്പെട്ടെന്ന വാർത്ത കേട്ട് ഞാൻ ഏറെ അസ്വസ്ഥയാണ്. കുറെ ആലോചിച്ച ശേഷമാണ് രജിവെക്കാൻ തീരുമാനിച്ചത്.
വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് ഠാകുറിനും കപിൽ മിശ്രക്കുമെതിരെ ബി.ജെ.പി നടപടിയെടുക്കാത്തതിനെയും അവർ ചോദ്യംചെയ്തു. കലാപത്തിെൻറ ദൃശ്യങ്ങൾ എന്നെ തകർത്തുകളഞ്ഞു.
താൻ പൗരത്വ ഭേദഗതി നിയമത്തിന് എതിരല്ല. ഇതിെൻറ ദുരുപയോഗം തടയണം. എന്നാൽ, പൗരത്വം നൽകുന്നതിെൻറ പേരിൽ ഇന്ത്യക്കാരുടെ ജീവിതംകൊണ്ട് കളിക്കരുത്. എല്ലാവരും പെട്ടെന്ന് പൗരത്വം തെളിയിക്കേണ്ട ആവശ്യം എന്താണ്. മനഷ്യത്വത്തെ കൊലചെയ്ത് അവർ രാക്ഷസന്മാർക്കാണ് ജന്മം നൽകുന്നതെന്നും സുഭദ്ര മുഖർജി കത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.