ഭവാനിപൂരിൽ മമതയെ നേരിടാൻ ബി.ജെ.പിയുടെ സുവേന്ദു എത്തുമോ? ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് ബംഗാൾ
text_fieldsകൊൽക്കത്ത: ബംഗാൾ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് മാത്രമാണ് ആശ്വാസത്തിന് വകയുള്ളത്. ബി.ജെ.പിയും ഇടതുപാർട്ടികളും കോൺഗ്രസുമെല്ലാം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ അതൃപ്തിയും ആരോപണങ്ങളുമായി രംഗത്തെത്തികഴിഞ്ഞു.
ബംഗാളിലെ ഭവാനിപൂരാണ് എല്ലാവരും ഉറ്റുനോക്കുന്ന ശ്രദ്ധേയമണ്ഡലം. മുഖ്യമന്ത്രി മമത ബാനർജി ജനവധി തേടുന്ന മണ്ഡലമാണ് ഭവാനിപൂർ. സംസ്ഥാനത്ത് തൃണമൂലിന് വൻ മേൽക്കൈ നേടിയപ്പോഴും പാർട്ടിവിട്ട് ബി.ജെ.പിയിലെത്തിയ സുേവന്ദു അധികാരിയോട് നന്ദിഗ്രാമിൽ പരാജയം ഏറ്റുവാങ്ങേണ്ടിവരികയായിരുന്നു മമതക്ക്. എങ്കിലും മൂന്നാമതും മുഖ്യമന്ത്രി സ്ഥാനം മമതയെ തേടിയെത്തി. നിയമസഭയിൽ അംഗമല്ലാത്തൊരാൾ മന്ത്രിപദത്തിലെത്തിയാൽ ആറുമാസത്തിനകം ജനവിധി തേടണമെന്നാണ് ചട്ടം. മമതയുടെ സ്വന്തം മണ്ഡലമായ ഭവാനിപൂർ തന്നെ വീണ്ടും ജനവിധി തേടാൻ മമത തെരഞ്ഞെടുക്കുകയായിരുന്നു. മമതയെ ഭവാനിപൂരിൽനിന്ന് നിയമസഭയിലെത്തിക്കാൻ മുതിർന്ന തൃണമൂൽ നേതാവായ ശോഭന്ദേബ് ചാത്തോപാധ്യായ രാജിവെക്കുകയും ചെയ്തു.
എന്നാൽ, ഭവാനിപൂരിൽ സ്ഥാനാർഥി നിർണയത്തിനും പ്രചാരണത്തിനും തൃണമൂൽ മേൽക്കൈ നേടുേമ്പാഴും അതൃപ്തിയിലാണ് ബി.ജെ.പിയും ഇടതുപാർട്ടികളും. സെപ്റ്റബർ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രഖ്യാപനത്തിൽ ബി.ജെ.പി ബംഗാൾ ഘടകം അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പിനെ നേരിട്ടില്ലെങ്കിൽ മമതക്ക് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്തുപോകേണ്ടിവരും. അത് ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കമീഷൻ ബംഗാളിലെ മറ്റു മണ്ഡലങ്ങളെ ഒഴിവാക്കി മൂന്ന് മണ്ഡലങ്ങളിൽ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നാണ് ബി.ജെ.പിയുടെ വാദം.
എന്നാൽ, തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്രസർക്കാറിനുമെതിരായ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാകും ഈ ഉപതെരഞ്ഞെടുെപ്പന്നതിന്റെ ആശ്വാസത്തിലാണ് ബി.ജെ.പി കേന്ദ്രനേതൃത്വം. ബംഗാളിൽ ആദ്യം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് കമീഷനെ ബി.ജെ.പി നിയന്ത്രിക്കുന്നുവെന്ന ആേരാപണങ്ങൾ അടിസ്ഥാന രഹിതമാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.
ഭവാനിപൂരിൽ തൃണമൂലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുേമ്പാൾ ബി.ജെ.പി എങ്ങനെയാണ് മമതയെ നേരിടുകയെന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നാൽ, മമതക്കെതിരെ സ്ഥാനാർഥിയെ നിർത്തണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ് നേതൃത്വം. മമത -ബി.ജെ.പി സഖ്യമുണ്ടെന്ന വാദത്തിൽ ഉറച്ചുനിന്നാണ് ഇടതുപാർട്ടികളുടെ മുന്നൊരുക്കം.
'ബംഗാളിലെ ഏഴു മണ്ഡലങ്ങൾ ഉപതെരഞ്ഞെടുപ്പിനെ നേരിടണം, എന്നാൽ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. ഇതിൽനിന്ന് മമതയും ബി.ജെ.പിയും തമ്മിലുള്ള ഇടപാട് വ്യക്തമാകും. തെരഞ്ഞെടുപ്പ് കമീഷൻ ഭവാനിപൂരിൽ മാത്രം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്താൻ മമത സഹായിക്കുന്നുമില്ല. പകരം അവർ സ്വന്തം കാർഡ് ഇറക്കുന്ന തിരക്കിലാണ്' - സി.പി.എം നേതാവ് ആരോപിച്ചു.
വിവിധ സംസ്കാരങ്ങൾ ഒത്തൊരുമിച്ച് ജീവിക്കുന്ന പ്രദേശമാണ് ഭവാനിപൂർ. ഗുജറാത്തികളും പഞ്ചാബികളും മാർവാരികളും ഉൾപ്പെടെ മറ്റു ബംഗാളിതരരുടെ ജനസംഖ്യ 40 ശതമാനത്തോളം വരും. ഇവരെ ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ പ്രവർത്തനം.
തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ ദിനേഷ് ത്രിവേദിക്ക് ഭവാനിപൂരിൽ മേൽക്കൈയുണ്ടെന്നാണ് ബി.ജെ.പി വൃത്തങ്ങളുടെ വിശ്വാസം. കാരണം 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗാളിതര സമൂഹത്തിന്‍റെ വോട്ടുകൾ ബി.ജെ.പിക്ക് അനുകൂലമായിരുന്നു. അതിനാൽ തന്നെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ ഇവിടെ കേന്ദ്രീകരിച്ചത് ബംഗാളിതര വോട്ടുകളെയായിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനൂകൂലമായി വോട്ട് ചെയ്തതോടെയാണ് മമത നന്ദിഗ്രാമിൽ മത്സരിക്കാനെത്തിയതെന്ന് ബി.ജെ.പി പരിഹസിക്കുകയും ചെയ്തിരുന്നു.
നന്ദിഗ്രാം എം.എൽ.എ സുവേന്ദു അധികാരിയുടെയും നടനും രാഷ്ട്രീയക്കാരനുമായ രുദ്രാനിൽ ഘോഷിന്‍റെയുമാണ് ഭവാനിപൂരിൽ ഉയരുന്ന മറ്റു പേരുകൾ. മത്സരത്തിന് സുവേന്ദു സന്നദ്ധത അറിയിച്ചെങ്കിലും കരുക്കൾ ശ്രദ്ധയോടെ നീക്കണമെന്ന വാശിയിലാണ് ബി.ജെ.പി. ഉപതെരഞ്ഞെടുപ്പുകൾ കൂടുതൽ ഭരണകക്ഷിക്ക് അനുകൂലമാകുന്നതിനൊപ്പം നന്ദിഗ്രാമിൽ സുവേന്ദുവിന്‍റെ മേൽക്കെ എന്താണോ അതാണ് മമതക്ക് ഭവാനിപൂരിലെന്ന് ബി.ജെ.പി തിരിച്ചറിയുന്നു. ഇതാണ് സുേവന്ദുവിന്റെ സ്ഥാനാർഥിത്വത്തിൽനിന്ന് ബി.ജെ.പിയെ പിന്നോട്ടുവലിക്കുന്നതും.
നിയമസഭ തെരഞ്ഞെടുപ്പിൽ ഭവാനിപൂരിലെ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു രുദ്രാനിൽ. 28,000 വോട്ടുകൾക്ക് തൃണമൂലിന്‍റെ ശോഭന്ദേബ് ചാത്തോപാധ്യായയോട് ദുദ്രാനിൽ പരാജയപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.