'ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞ് ജയിലിൽ നിന്നും പുറത്തുവന്നതാരാണ്?'; വി.ഡി സവർക്കറെക്കുറിച്ചുള്ള ചോദ്യവുമായി ബംഗാൾ സിവിൽ സർവീസ് പരീക്ഷ
text_fieldsകൊൽകത്ത: ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ താത്വികാചാര്യൻ വി.ഡി സവർക്കറെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തി ബംഗാൾ സിവിൽ സർവീസ് കമീഷൻ. ബ്രിട്ടീഷുകാരോട് മാപ്പെഴുതി ജയിലിൽ നിന്നും പുറത്തുവന്ന വിപ്ലവകാരി ആരാണെന്നായിരുന്നു ഞായറാഴ്ച നടന്ന ബംഗാൾ സിവിൽ സർവീസ് പരീക്ഷയിൽ ഉൾപ്പെടുത്തിയ ചോദ്യം.
നാലു ഒപ്ഷനുകൾ നൽകിയതിൽ ശരിയായ ഉത്തരമായി സവർകറിന്‍റെ പേരാണ് ഉപയോഗിച്ചത്. ബി.ജി തിലക്, സുഖ്ദേവ് തപർ, ചന്ദ്ര ശേഖർ ആസാദ് എന്നിവരുെട പേരുകളാണ് മറ്റു ഒപ്ഷനുകളായി ഉണ്ടായിരുന്നത്. ചോദ്യപേപ്പറിൽ എൻ.ആർ.സിയെക്കുറിച്ചും മോദി സർക്കാറിന് ആഗോള തലത്തിൽ കുപ്രസിദ്ധി നൽകിയ 'ടൂൾ കിറ്റ്' വിവാദത്തെക്കുറിച്ചും ചോദ്യങ്ങളുണ്ട്.
നേരത്തേ കേന്ദ്ര സർക്കാറിന്‍റെ യു.പി.എസ്.സി പരീക്ഷയിൽ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണങ്ങളെക്കുറിച്ച് ചോദ്യമുണ്ടായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മമത ബാനർജി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.