ബംഗാൾ: കോവിഡ് മാനദണ്ഡങ്ങൾ അവലോകനം ചെയ്ത് കമീഷൻ
text_fieldsന്യൂഡൽഹി/കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിെൻറ അവശേഷിക്കുന്ന രണ്ട് ഘട്ടങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ട കോവിഡ് മാനദണ്ഡങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ അവലോകനം ചെയ്തു. കോവിഡ് മുൻകരുതൽ കർശനമാക്കാൻ ഡിസാസ്റ്റർ മാനേജ്മെൻറ് നിയമപ്രകാരം നടപടി കൈക്കൊള്ളാൻ ബംഗാൾ ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, ആരോഗ്യ സെക്രട്ടറി, കൊൽക്കത്ത പൊലീസ് കമീഷണർ എന്നിവരുമായി നടത്തിയ ചർച്ചയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുശീൽ ചന്ദ്ര നിർദേശിച്ചു. റോഡ് ഷോകൾക്കും പദയാത്രകൾക്കും സമ്പൂർണ നിരോധനവും പൊതു സമ്മേളനങ്ങളിൽ 500 പേർ മാത്രമേ പങ്കെടുക്കാവൂ എന്നിങ്ങനെയുള്ള കർശന മാനദണ്ഡങ്ങൾ നിർദേശിച്ചതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷൻ യോഗം ചേർന്നത്.
കോവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈകോടതി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമീഷനെ അസംതൃപ്തി അറിയിച്ചിരുന്നു.
ഇതിനിടെ, തെരഞ്ഞെടുപ്പ് കമീഷൻ നിരീക്ഷകർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ മാത്രം അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയാണെന്നും തെൻറ പക്കൽ അതിനുള്ള തെളിവുകളുണ്ടെന്നുമുള്ള ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. തൃണമൂൽ പ്രവർത്തകരെ പിടികൂടാൻ നിരീക്ഷകർ പൊലീസിന് നിർദേശം നൽകുന്ന വാട്സ്ആപ് സന്ദേശങ്ങൾ തനിക്ക് ലഭിച്ചുവെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇതുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ബിർഭൂം ജില്ലയിൽ നടന്ന പ്രചാരണ യോഗത്തിൽ മമത പറഞ്ഞു.
'ഇത് സഹിക്കാവുന്നതിനും അപ്പുറമാണ്. നീതിപൂർവകമായി പ്രവർത്തിക്കുകയാണെങ്കിൽ നിരീക്ഷകരുമായി എനിക്ക് പ്രശ്നമൊന്നും ഇല്ല. എന്നാൽ, ബി.ജെ.പിയെ സഹായിക്കാൻ വേണ്ടിയാണ് അവർ നിലകൊള്ളുന്നത്. ഞങ്ങളുടെ പ്രവർത്തകരെ വോട്ടെടുപ്പിെൻറ തലേദിവസം പിടികൂടി കസ്റ്റഡിയിൽ വെക്കാൻ ആവശ്യപ്പെട്ട് ജില്ല മജിസ്ട്രേറ്റുമായും പൊലീസ് സൂപ്രണ്ടുമാരുമായും നിരീക്ഷകൻ നടത്തുന്ന വാട്സ് ആപ് സംഭാഷണം ഉണ്ട്. ബി.ജെ.പിക്കകത്തെ എെൻറ ആളുകളാണ് അതെനിക്ക് തന്നത്' -മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.