Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​ അക്രമ...

തെരഞ്ഞെടുപ്പ്​ അക്രമ അന്വേഷണം; ബംഗാളി‍ന്‍റെ അപ്പീലിൽ കേ​ന്ദ്രത്തിന്​ സുപ്രീംകോടതി നോട്ടിസ്​

text_fields
bookmark_border
Bengal Election Violence
cancel

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ കൊലപാതക- ബലാത്സംഗ കേസുകളിൽ കോടതി മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണത്തിന്​ ഉത്തരവിട്ട കൽക്കട്ട ഹൈകോടതി വിധിക്കെതിരെ ബംഗാൾ സർക്കാർ നൽകിയ അപ്പീലിൽ കേന്ദ്രത്തിന്​ സുപ്രീംകോടതി നോട്ടീസ്​.

അതേസമയം, ഈ കേസുകളിൽ പുതിയ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യരുതെന്ന്​ സി.ബി.ഐക്ക്​ നിർദേശം നൽകണമെന്ന ബംഗാൾ സർക്കാറി‍െൻറ അപേക്ഷ, ജസ്​റ്റിസ്​ വിനീത്​ സരൻ, ജസ്​റ്റിസ്​ അനിരുദ്ധ ബോസ്​ എന്നിവരടങ്ങിയ ബെഞ്ച്​ തള്ളി.

ദേശീയ മനുഷ്യാവകാശ കമീഷ​െൻറ റിപ്പോർട്ട്​ കണക്കിലെടുത്താണ്​ തെരഞ്ഞെടുപ്പാനന്തര അക്രമ സംഭവങ്ങളിൽ ​​ൈഹകോടതി സി.ബി.ഐ അന്വേഷണത്തിന്​ ഉത്തരവിട്ടിരുന്നത്​. ഇതു സംബന്ധിച്ച്​ പൊതുതാൽപര്യ ഹരജികൾ പരിഗണിച്ചായിരുന്നു ഉത്തരവ്​. കേസിൽ ഒക്​ടോബർ ഏഴിന്​ അടുത്ത വാദം കേൾക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengal Electionsupreme court
News Summary - Bengal Election Violence: Supreme Court Notice to Union Govt
Next Story