സിനിമ നിരോധനം; ബംഗാളിന് 20 ലക്ഷം പിഴ
text_fieldsന്യൂഡൽഹി: ആക്ഷേപഹാസ്യ സിനിമയായ‘ഭോബിഷ്യോതർ ഭൂട്ടി’െൻറ പ്രദർശനം വിലക്കിയ പശ് ചിമ ബംഗാൾ സർക്കാറിന് സുപ്രീംകോടതി 20 ലക്ഷം രൂപ പിഴയിട്ടു. ചിത്രത്തിെൻറ നിർമാതാക്കൾക്കും സിനിമ തിയറ്ററുകൾക്കും നഷ്ടപരിഹാരം നൽകണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞതിനാണ് സർക്കാറിന് പിഴ ചുമത്തിയത്.
ഇൻഡിബിലി ക്രിയേറ്റീവ് ലിമിറ്റഡും മറ്റുമാണ് ബംഗാൾ സർക്കാറിനും െപാലീസിനുമെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സിനിമ പ്രദർശനത്തിന് ഒരു തടസ്സവും ഉണ്ടാക്കരുെതന്ന് വ്യക്തമാക്കിയ േകാടതി ചീഫ് െസക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, ഡി.ജിപി തുടങ്ങിയവർ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. 2018 നവംബർ 19ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി ലഭിച്ച ചിത്രമാണിത്. അനിക് ദത്തയലാണ് സംവിധായകൻ. രാഷ്ട്രീയ സംഘർഷം ഉണ്ടാക്കുമെന്ന് പറഞ്ഞാണ് പൊലീസ് പ്രദർശനം തടസ്സപ്പെടുത്തിയത്. രാഷ്്ട്രീയക്കാരടക്കം ഒരുകൂട്ടം ‘പ്രേത’ങ്ങളുടെ കഥയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.