Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി എം.പിയുടെ...

ബി.ജെ.പി എം.പിയുടെ വീടിന്​ മുന്നിൽ ബോംബേറെന്ന്​​ ബംഗാൾ ഗവർണർ

text_fields
bookmark_border
ബി.ജെ.പി എം.പിയുടെ വീടിന്​ മുന്നിൽ ബോംബേറെന്ന്​​ ബംഗാൾ ഗവർണർ
cancel

കൊൽക്കത്ത: പശ്​ചിമബംഗാളിലെ ബി.ജെ.പി എം.പി അർജുൻ സിങ്ങിന്‍റെ വീടിന്​ നേരെ ബോംബേറുണ്ടായെന്ന്​ ഗവർണർ ജഗ്​ദീപ്​ ധാൻകർ. ആശങ്കപ്പെടുത്തുന്ന സംഭവമാണ്​ ഉണ്ടായതെന്നും ഗവർണർ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

ബംഗാളിലെ പൊതുക്രമത്തെ തകർക്കുന്ന അക്രമത്തിന്​ അന്ത്യമാവുന്ന ലക്ഷണമില്ല. ബംഗാൾ എം.പി അർജുൻ സിങിന്‍റെ വീടിന്​ പുറത്തുണ്ടായ ബോംബേറ്​ ക്രമസമാധാനത്തെ കുറിച്ച്​ ആശങ്കയുണ്ടാക്കുന്നതാണ്​​. ബംഗാൾ പൊലീസിൽ നിന്നും ശക്​തമായ നടപടി പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി മമതബാനർജിയുടെ ശ്രദ്ധയിൽ അക്രമം പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയാണ്​ ബി.ജെ.പി എം.പിയുടെ വീടിന്​ മുന്നിൽ പെട്രോൾ ബോംബെറിഞ്ഞ സംഭവമുണ്ടായത്​. സംഭവം നടക്കു​േമ്പാൾ എം.പി വീട്ടിലുണ്ടായിരുന്നില്ല. എന്നാൽ, കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb explosion
News Summary - Bengal governor says bomb Explosion in front of BJP MP's house
Next Story